- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ പ്രവേശനം; രണ്ടാം ഘട്ട നറുക്കെടുപ്പിൽ അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ലഭ്യമായി; ഒമാനിലെ പ്രവാസി രക്ഷിതാക്കൾക്ക് ഇനി ആശ്വസിക്കാം
മസ്‌കത്ത്: പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിന്റെ രണ്ടംഘട്ട നറുക്കെടുപ്പോടെ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പായി. കാപിറ്റൽ ഏരിയയിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിൽ നടന്ന അഡ്‌മിഷന് പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്്.സീറ്റ് ലഭിച്ചത് സംബന്ധമായ ഡയറക്ടർ ബോർഡിന്റെ എസ്.എം.എസ് സന്ദേ
മസ്‌കത്ത്: പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പിന്റെ രണ്ടംഘട്ട നറുക്കെടുപ്പോടെ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പായി.
കാപിറ്റൽ ഏരിയയിലെ ആറ് ഇന്ത്യൻ സ്‌കൂളുകളിൽ നടന്ന അഡ്‌മിഷന് പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്്.സീറ്റ് ലഭിച്ചത് സംബന്ധമായ ഡയറക്ടർ ബോർഡിന്റെ എസ്.എം.എസ് സന്ദേശം ഇന്നലെ രാത്രിതന്നെ രക്ഷിതാക്കൾക്ക് ലഭിച്ചു തുടങ്ങി. ഈ വർഷം 5400 അപേക്ഷകരാണ് കാപിറ്റൽ ഏരിയയിലെ സ്‌കൂളുകളിൽ അപേക്ഷിച്ചത്. ഇതിൽ ലഭ്യമായ സീറ്റുകളിൽ
3400 പേർക്ക് ഒന്നാംഘട്ടത്തിൽ അഡ്‌മിഷൻ നൽകിയിരുന്നു. ഒന്നാംഘട്ട നറുക്കെടുപ്പിൽ സീറ്റ് ലഭിക്കാത്തവർക്ക് ഡയറക്ടർ ബോർഡ് 2,000 സീറ്റുകൾ അധികം ഉണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.
വിവിധ സ്‌കൂളുകളിൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയതും പ്രവേശനം ഉറപ്പാക്കാൻ കാരണമായി.ഷിഫ്റ്റ് സമ്പ്രദായത്തിലൂടെ ഏറ്റവും കൂടുതൽ സീറ്റുകൾ ഉണ്ടാക്കിയത് ദാർസൈത്ത് ഇന്ത്യൻ സ്‌കൂളാണ്. ദാർസൈത്തിൽ പുതുതായി 550 സീറ്റുകൾ ഉണ്ടാക്കി. മസ്‌കത്ത് സ്‌കൂളിൽ 250, വാദികബീർ 300, സീബ് 400, മൊബേല 500, അൽ ഗൂബ്‌റ 50 എന്നിങ്ങനെയാണ് പുതുതായുണ്ടാക്കിയ സീറ്റുകൾ.