- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാൻ ഇന്ത്യൻ സ്‌കൂൾ ബോർഡ് തിരഞ്ഞെടുപ്പ് ജനുവരി 16 ന്; അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നത് ജനുവരി ഒന്നിന്; അഞ്ച് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന സ്‌കൂൾ ഡയറക്ടർ ബോർഡിലേക്ക് ജനുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാരംഭിച്ചതായി ഇലക്ഷൻ കമീഷണർ സതീഷ് നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയമാവലികൾ പാലിച്ച് തീർത്തും സുതാര്യമായിട്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി അഞ്ചംഗ ഇലക്ഷൻ കമീഷൻ നിലവിൽവന്നിട്ടുണ്ട
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളെ നിയന്ത്രിക്കുന്ന സ്‌കൂൾ ഡയറക്ടർ ബോർഡിലേക്ക് ജനുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാരംഭിച്ചതായി ഇലക്ഷൻ കമീഷണർ സതീഷ് നമ്പ്യാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിയമാവലികൾ പാലിച്ച് തീർത്തും സുതാര്യമായിട്ടാകും തെരഞ്ഞെടുപ്പ് നടത്തുക. ഇതിനായി അഞ്ചംഗ ഇലക്ഷൻ കമീഷൻ നിലവിൽവന്നിട്ടുണ്ട്. ബാബു രാജേന്ദ്രൻ, ദിലീപ് സൊമാനി, കെ.എം. ഷക്കീൽ, ബ്രിഡ്‌ജെറ്റ് ഗാംഗുലി, വി.കെ. വിജയസേനൻ എന്നിവരാണ് ഇലക്ഷൻ
കമീഷൻ അംഗങ്ങൾ.
ഈമാസം 31 ആണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാനതീയതി. ജനുവരി ഒന്നിന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 16നാണ് തെരഞ്ഞെടുപ്പ്. നിലവിൽ 13 പത്രികകൾ ലഭിച്ചിട്ടുണ്ട്.
മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ 6,455 രക്ഷാകർത്താക്കൾക്കാണ് വോട്ടവകാശമുള്ളത്. അഞ്ച് സീറ്റുകളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക. പതിനഞ്ചംഗ ബോർഡിൽ ബാക്കി ഏഴംഗങ്ങൾ ഇന്ത്യൻ സ്‌കൂളുകളിലെ പ്രതിനിധികളാണ്. . മത്സരിക്കുന്നവരെക്കുറിച്ച വിവരണങ്ങൾ ഇലക്ഷൻ കമീഷൻ തയാറാക്കി വോട്ടർമാർക്ക് നൽകും. വോട്ടർമാരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കും. സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ അദ്ധ്യാപകർക്കൊപ്പം സ്വകാര്യ സെക്യൂരിറ്റിയുടെ സേവനവും തേടും.
അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ രണ്ട് വർഷത്തേക്കാണ് പുതിയ ഭരണസമിതിയുടെ കാലാവധി. നിലവിലെ ബോർഡ് പ്രസിഡന്റ് വിൽസൺ വി.ജോർജ് അടക്കം ഏഴ് മലയാളികളാണ് മത്സരരംഗത്തുള്ളത്.