- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനലോകത്ത് പുതുമകൾ സമ്മാനിച്ച ഒമാൻ മോട്ടോർ ഷോയ്ക്ക് ഇന്ന് സമാപനം; ഷോയിലെ താരങ്ങളായി സോളോവീലും സൈക്കിളും
വാഹനലോകത്തെ പുതുമകൾ സമ്മാനിച്ച ഒമാൻ മോട്ടോർ ഷോയ്ക്ക് ഇന്ന് സമാപനം. ഏറ്റവും ആധുനിക വാഹനങ്ങൾ, വാഹന ഘടകങ്ങൾ, വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് മസ്‌കത്ത് ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ നടന്ന മോട്ടോർ ഷോയിൽ വാഹനലോകത്തെ ഏറ്റവും അത്യാധുനിക വാഹനങ്ങളും വിവരങ്ങളുമാണ് കാഴ്ചക്കാർക്ക് പകർന്നുനല്കിയത്. ഏറ്റവും പുതിയ വ
വാഹനലോകത്തെ പുതുമകൾ സമ്മാനിച്ച ഒമാൻ മോട്ടോർ ഷോയ്ക്ക് ഇന്ന് സമാപനം. ഏറ്റവും ആധുനിക വാഹനങ്ങൾ, വാഹന ഘടകങ്ങൾ, വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ച് മസ്‌കത്ത് ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ നടന്ന മോട്ടോർ ഷോയിൽ വാഹനലോകത്തെ ഏറ്റവും അത്യാധുനിക വാഹനങ്ങളും വിവരങ്ങളുമാണ് കാഴ്ചക്കാർക്ക് പകർന്നു
നല്കിയത്.
ഏറ്റവും പുതിയ വാഹനങ്ങളും വാഹന ഘടകങ്ങളും ഇന്റീരിയർ സൗകര്യങ്ങളും കാണാൻ അവസരം ലഭിക്കുന്നതിനൊപ്പം ഇരുചക്ര നാലുചക്ര വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്ന അഭ്യാസപ്രകടനങ്ങൾ കാണുന്നതിനും അവസരമുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾ മുതൽ അത്യാഡംബര വാഹനങ്ങൾ വരെ പ്രദർശനത്തിലുണ്ട്.
റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന സോളോവീലും സൈക്കിളുകളുമാണ് ഇത്തവണത്തെ മോട്ടോർ ഷോയിലെ താരങ്ങളായത്.റോഡിൽ ഉപയോഗിക്കാവുന്നതും മരുഭൂയാത്രക്ക് പറ്റിയതുമായ വാഹനങ്ങളും പ്രദർശനത്തിലുണ്ട്. മരുഭൂമിയിൽ രാത്രി തങ്ങുന്നതിന് സൗകര്യമുള്ള വാഹനങ്ങളുമുണ്ട്.വാഹനങ്ങളുടെ അഭ്യാസപ്രകടനങ്ങളാണ് കാഴ്ചക്കാരെ കൂടുതൽ ആകർഷിക്കുന്നത്. ഇരുചക്രനാലു ചക്ര വാഹനങ്ങളിൽ വിദഗ്ദ്ധർ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ കാണുന്നതിന് സ്വദേശികളും പ്രവാസികളുമടക്കം നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.