- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ദേശീയ ദിന അവധി ആരംഭിച്ചു; ആഘോഷത്തിൽ മതിമറന്ന് ഒമാൻ ജനത; വിദേശികളുടെ ആഘോഷത്തിന് മങ്ങലേൽപ്പിച്ച് സാമ്പത്തിക പ്രതിസന്ധി
മസ്‌കറ്റ്: ദേശീയ ദിനത്തെ വമ്പിച്ച ആഘോഷപരിപാടികളുമായി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാൻ. എന്നാൽ വർണാഭമായ ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തെ ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. എണ്ണവിലയുണ്ടായ വൻ ഇടിവും ഗൾഫ് മേഖലയിൽ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യവും ആഘോഷത്തെ സാരമായി ബാധിക്കുന്നുണ്ട്. സാമ്പത്തിക മ
മസ്‌കറ്റ്: ദേശീയ ദിനത്തെ വമ്പിച്ച ആഘോഷപരിപാടികളുമായി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാൻ. എന്നാൽ വർണാഭമായ ആഘോഷങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്തെ ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. എണ്ണവിലയുണ്ടായ വൻ ഇടിവും ഗൾഫ് മേഖലയിൽ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യവും ആഘോഷത്തെ സാരമായി ബാധിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ ചില കമ്പനികളിൽ നിന്നും പിരിച്ചുവിടൽ നടക്കുന്നെന്ന വാർത്ത പുറത്തുവരുമ്പോൾ പലരും ആശങ്കയിലാണ്.
എന്നാൽ ദേശീയദിന അവധികൾ ആരംഭിച്ചതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും റോഡുകളിലും വൻ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. അവധി ആഘോഷിക്കാൻ നിരവധി പേർ യു.എ.ഇയിൽനിന്ന് ഒമാനിലേക്കത്തെുന്നതിനാൽ അതിർത്തിയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നീണ്ട ചൂട് കാലാവസ്ഥക്കുശേഷം വിനോദസഞ്ചാരത്തിനും വിനോദയാത്രക്കും അനുകൂലമായ കാലാവസ്ഥയാണ് ഇപ്പോൾ ഒമാനിലുള്ളത്. സൂറിലാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിയത്. അതേസമയം, സലാലയിൽ ചൂട് വർധിച്ചതിനാൽ ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്.
നിരവധി റോഡുകൾ ഇരട്ട റോഡുകളാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത് ഗതാഗതസൗകര്യം വർധിപ്പിച്ചിട്ടുണ്ട്. നീണ്ട അവധി എത്തിയതോടെ ഹൈപ്പർ മാർക്കറ്റുകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരസ്ഥാപനങ്ങൾ വൻ ഓഫറുകളും നൽകുന്നുണ്ട്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അപകടം ഒഴിവാക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടുപിടിക്കാനും പൊലീസ് ശക്തമായി തന്നെ രംഗത്തുണ്ട്. വലിയ വാഹനങ്ങളിൽ കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ അവധിക്കാലങ്ങളിൽ ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.