- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയിനാഘോഷ നിറവിൽ ഒമാൻ; പ്രവാസികളും സ്വദേശികളും ആഘോഷ തിമിർപ്പിൽ; 160 തടവുകാർക്ക് മോചനം ഒരുക്കി സുൽത്താൻ
മസ്‌കറ്റ്: ഒമാൻ ഇന്ന് 45ാം ദേശീയദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ സ്വകാര്യ തദ്ദേശ സ്ഥാപനങ്ങളും ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദേശീയദിനം കൊണ്ടാടുകയാണ് രാജ്യത്തിന്റെ സമഗ്രമാറ്റങ്ങളുടെ രാജശില്പി ആയ സുൽത്താൻ ഖാബൂസിനോടുള്ള സ്‌നേഹാദരങ്ങളുടെ പ്രകടനം കൂടിയായിരിക്കും ദേശീയദിനാഘോഷം. മധ്യപൂർവേഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽകാല
മസ്‌കറ്റ്: ഒമാൻ ഇന്ന് 45ാം ദേശീയദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ സ്വകാര്യ തദ്ദേശ സ്ഥാപനങ്ങളും ചെറുതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളും ദേശീയദിനം കൊണ്ടാടുകയാണ് രാജ്യത്തിന്റെ സമഗ്രമാറ്റങ്ങളുടെ രാജശില്പി ആയ സുൽത്താൻ ഖാബൂസിനോടുള്ള സ്‌നേഹാദരങ്ങളുടെ പ്രകടനം കൂടിയായിരിക്കും ദേശീയദിനാഘോഷം. മധ്യപൂർവേഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽകാലം രാജ്യംഭരിച്ച ഭരണാധികാരി കൂടിയാണ് അദ്ദേഹം.
ഒമാനിൽ വിദ്യാഭ്യാസ രംഗവും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. 1970 ൽ മൂന്ന് സ്‌കൂളുകളിലായി 900 വിദ്യാർത്ഥികളാണ് രാജ്യത്ത് ആകമാനം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 1,580 ലേറെ സ്‌കൂളുകളുണ്ട്. ഇവിടെ 679,469 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ആരോഗ്യരംഗത്തും സമഗ്രമായ മാറ്റമാണ് കൈവന്നിരിക്കുന്നത്. 1970 ൽ രണ്ട് ഹോസ്പിറ്റലുകൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 67 എണ്ണമുണ്ട്. 6,561 ബെഡുകളാണ് ഇവിടുള്ളത്. നേരത്തെ 10,000 പേർക്ക് 0.2 ഡോക്ടർ എന്നത് ഇപ്പോൾ 1,000 പേർക്ക് 2.17 ഡോക്ടർ എന്നായിട്ടുണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2003 ൽ മൂന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആയിരുന്ന സ്ഥാനത്ത് 2012 ൽ 11 ആയി.
റോഡുകളുടെ നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ സെക്ടറും മെച്ചപ്പെട്ടു. മാത്രമല്ല ടൂറിസം മേഖലയും വളർച്ച പ്രാപിച്ചു. ഓരോ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒമാനിലെ സുന്ദരമായ പ്രകൃതി ഭംഗി ആസ്വദിക്കാൻ ആനേകം പേർ എത്തുന്നുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 160 തടവുകാർക്ക് അദ്ദേഹം മാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 67 വിദേശികളും ഉൾപ്പെടും. 45ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു റിയാലിന്റെ പുതിയ നോട്ട് ദേശീയ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.