- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി വിദ്യാർത്ഥിയെ കൂടി മരണം വിളിച്ചു; ഒമാൻ ബസപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി; ഒടുവിൽ മരണം വിളിച്ചത് അങ്കമാലി സ്വദേശിയുടെ മകളെ
പ്രവാസി സമൂഹത്തിന് മുഴുവൻ കണ്ണീരിലാഴ്‌ത്തികൊണ്ട് ബഹ്‌ലയിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കമാലി സ്വദേശി സാബു തോമസിന്റെ മകൾ സിയ എലിസബത്താണ് മരണത്തിന് കീഴടങ്ങിയത് നിസ് വ ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും അങ്കമ
പ്രവാസി സമൂഹത്തിന് മുഴുവൻ കണ്ണീരിലാഴ്‌ത്തികൊണ്ട് ബഹ്‌ലയിൽ സ്‌കൂൾ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അങ്കമാലി സ്വദേശി സാബു തോമസിന്റെ മകൾ സിയ എലിസബത്താണ് മരണത്തിന് കീഴടങ്ങിയത്
നിസ് വ ഇന്ത്യൻ സ്‌കൂൾ രണ്ടാം ക്‌ളാസ് വിദ്യാർത്ഥിനിയും അങ്കമാലി കാച്ചിപ്പള്ളി സ്വദേശി സാബു സാമുവലിന്റെയും രജനിയുടെയും മകൾ ആണ് സിയ. അപകടത്തിൽ ഗുരുതര പരുക്കേറ്റ് രണ്ട് മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
വ്യാഴാഴ്ച ഉച്ചക്ക് 1.30നാണ് നിസ് വ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്രക്ക് പോയ ബസുകളിലൊന്ന് മീൻ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് മലയാളി വിദ്യാർത്ഥികളും അദ്ധ്യാപികയും രണ്ട് ഒമാൻ സ്വദേശികളും അന്ന് മരിച്ചിരുന്നു. സിയ അടക്കം മൂന്ന് മലയാളി കുട്ടികളുടെ നില ഗുരുതരമായിരുന്നു. ജൈഡൻ ജെയ്‌സൻ, നന്ദകശ്രീ എന്നിവർ നിസ് വ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
അപകടത്തിൽ മരിച്ച കാഞ്ഞിരപ്പള്ളി പൂതക്കുഴി കൊന്നേപറമ്പിൽ സിജാദിന്റെ മകൾ റുയ അമൻ, സ്‌കൂൾ അദ്ധ്യാപികയും മഹാരാഷ്ട്ര സ്വദേശിയുമായ ദീപാലി സേഥ് എന്നിവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്താക്കി ശനിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി. കണ്ണൂർ പട്ടാന്നൂർ കൂരാരി സ്വദേശി വളപ്പിനകത്ത് അബ്ദുൽ കബീറിന്റെ മകൻ മുഹമ്മദ് ഷമ്മാസിന്റെ മൃതദേഹം നിസ് വക്കടുത്ത് ബിസിയയിൽ വെള്ളിയാഴ്ച ഖബറടക്കി.