മാനിലെ എണ്ണ കമ്പനികൾ ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പ്രവാസികൾ തൊഴിൽ നഷ്ട ഭീതിയിലാണെന്നും സൂചന. രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനികൾക്ക് ചെലവ് ചുരുക്കൽ നടപടിയിലേക്ക് കടക്കുന്നത്.

നിർബന്ധമായും ചെലവുകൾ വെട്ടിക്കുറക്കണമെന്ന് കമ്പനികൾ കരാറുകാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. ജീവനക്കാർക്ക് നിലവിൽ നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുകയും അത്യാവശ്യമല്ലാത്ത മേഖലകളിൽ നിന്ന് തൊഴിലാളികളെ ഒഴിവാക്കുകയുമാണ് കമ്പനികൾക്ക് മുന്നിലെ ഏക പോംവഴിയെന്നാണ് റിപ്പോർട്ട്.

ഒമാനിലെ പൊതുസ്വകാര്യ എണ്ണക്കമ്പനികൾ ചെലവുചുരുക്കൽ നടപടികളിലേക്ക് നീങ്ങിതുടങ്ങിയിട്ടുണ്ട്. സ്വദേശികളുടെ തൊഴിൽ സംരക്ഷിച്ചു കൊണ്ടുള്ള മറ്റു ഏത് നടപടികൾക്കും കമ്പനികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്..മാത്രമല്ല പ്രതിസന്ധി തീരുന്നതുവരെ ഈ മേഖലയിലേക്ക് പുതിയ തൊഴിൽ സാധ്യതകളും ഉണ്ടാവില്ല. ചില കമ്പനികൾ ഇപ്പോൾ തന്നെ ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടികളിലേക്ക് പോയി തുടങ്ങിയിട്ടുണ്ട്.