- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് പൂർണ്ണ നിരോധനം; പരിസ്ഥിതി വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചു
വരും നാളുകളിൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കാൻ ഒമാൻ പരിസ്ഥിതി വകുപ്പ് പോഷക സമിതി രൂപവത്കരിച്ചു. പരിസ്ഥിതിക്ക് ഹാനികരമായ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം ഈ വർഷം ജനുവരി ഒന്ന് മുതൽ ഒമാനിൽ നിലവിൽ വന്നിരുന്നു. ഒമാനിലെ വ്യാപാര സ്ഥാപനങ്ങളിൽ 50 മൈക്രോണ് മുകളിലുള്ള സഞ്ചികളാണ് നിലവിൽ ഉപയോഗിക്കുന്നത്.
വരുംകാലങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് പുതിയ സമിതിയുടെ ഉത്തരവാദിത്വം. കനം കുറഞ്ഞ ബാഗുകൾ നിരോധിച്ചതിനു ശേഷം 50 േൈമക്രാൻ ബാഗുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന പാരിസ്ഥിക വെല്ലുവിളികൾ ഒഴിവാക്കുന്നതും തീരുമാനം നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം സമിതിക്കാണ്.നിലവിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണം രീതികൾ സമിതി വിലയിരുത്തും. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്ലാസ്റ്റിക് സംസ്‌കരണത്തിന് സ്ഥിരവും വ്യക്തവുമായ രീതിയുണ്ടാക്കിയെടുക്കും.അതോടൊപ്പം കമ്പനികളോടും സ്ഥാപനങ്ങേളാടും പരിസ്ഥിതി അംഗീകാരമുള്ള സംവിധാനം ഉണ്ടാക്കാനും സമിതി ആവശ്യപ്പെടും.
തുണി, കടലാസ്, പരുത്തി തുടങ്ങിയവ ഉപയോഗിച്ചുള്ള സഞ്ചികൾ നടപ്പാക്കാനാണ് ആവശ്യപ്പെടുക. പരിസ്ഥിതി സൗഹൃദ ബാഗുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും ആവശ്യമായ പിന്തുണയും നൽകും. പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകും. വിപണിയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഈ രംഗത്തെ പുരോഗതി സംബന്ധമായ വിവരങ്ങളും നിർദേശങ്ങളും മാസംതോറും പരിസ്ഥിതി സമിതിക്ക് സമർപ്പിക്കലും പോഷക സമിതിയുടെ ഉത്തരവാിദിത്തമാണ്.
പരിസ്ഥിതിക്ക് ഹാനികരമായ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം ഈ വർഷം ജനുവരി ഒന്നുമുതലാണ് ഒമാനിൽ നിലവിൽവന്നത്. ഇതോടെ ഹൈപ്പർമാർക്കറ്റുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കട്ടികുറഞ്ഞ സഞ്ചികൾ പിൻവാങ്ങുകയും കട്ടി കൂടിയ സഞ്ചികൾ നിലവിൽവരുകയും ചെയ്തു. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ 50 മൈക്രോണ് മുകളിലുള്ള സഞ്ചികളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ചില ഹൈപ്പർമാർക്കറ്റുകൾ സൗജന്യമായി കട്ടികൂടിയ സഞ്ചികൾ നൽകിയിരുന്നെങ്കിലും ഇവ നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി വില ഈടാക്കാൻ അധികൃതർ നിർേദശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭൂരിഭാഗം ഹൈപ്പർമാർക്കറ്റുകളും 50 ബൈസ ഈടാക്കിയാണ് സഞ്ചികൾ നൽകുന്നത്.
വില ഈടാക്കുന്നതുകൊണ്ട് പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം കുറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് സംസ്‌കാരം മാറ്റാൻ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് നിരോധനം നടപ്പിൽ വന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും അഞ്ച് ശതമാനം ആളുകൾ മാത്രമാണ് സഞ്ചിയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്. പരിസ്ഥിതി വകുപ്പ് രൂപവത്കരിച്ച പ്രത്യേക സമിതി നിലവിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ രീതികൾ സമിതി വിലയിരുത്തും. വിപണിയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും.