- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ 14 ശതമാനം പേരും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നവർ: യാത്രാ സൗകര്യത്തിൽ ഇനിയും പുരോഗമനം വേണമെന്ന് ആവശ്യമുയർന്നു
മസ്‌ക്കറ്റ്: രാജ്യത്ത് 14 ശതമാനം പേരും പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്തുന്നവരാണെന്നും അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഇനിയും പുരോഗമനം വേണ്ടതുണ്ടെന്നും ആവശ്യമുയർന്നു. ഒമാനിലെ യാത്രാ സംവിധാനങ്ങൾ ഇപ്പോഴും ശൈശവ ദശയിലാണെന്നും പൊതുഗതാഗതത്തിന് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സ്വീകരിക്കണമെന്നും ഒരു പഠനറിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൊതു
മസ്‌ക്കറ്റ്: രാജ്യത്ത് 14 ശതമാനം പേരും പൊതുയാത്രാ സൗകര്യം ഉപയോഗപ്പെടുത്തുന്നവരാണെന്നും അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഇനിയും പുരോഗമനം വേണ്ടതുണ്ടെന്നും ആവശ്യമുയർന്നു. ഒമാനിലെ യാത്രാ സംവിധാനങ്ങൾ ഇപ്പോഴും ശൈശവ ദശയിലാണെന്നും പൊതുഗതാഗതത്തിന് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സ്വീകരിക്കണമെന്നും ഒരു പഠനറിപ്പോർട്ട് വെളിപ്പെടുത്തുന്നു.
പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ പൊതുഗതാഗതത്തെ മാറ്റിയെടുക്കാൻ കൂടുതൽ മെച്ചപ്പെട്ട നടപടികളാണ് വേണ്ടതായിട്ടുള്ളത്. തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ പൊതുയാത്രാ സൗകര്യങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമായ രീതിയിലും ആയിരിക്കണം. സോഹാർ യൂണിവേഴ്‌സിറ്റിയിലുള്ള ഡോ.രാകേഷ് ബെൽവാൽ, ഡോ.ആദിൽ ഹുസൈൻ ഖാലിദ്, ഡോ. ശ്വേത ബെൽബാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. റിസർച്ച് കൗൺസിലിന്റെ സാമ്പത്തിക സഹകരണത്തോടെയായിരുന്നു ഗവേഷണം.
ഗവർണറേറ്റുകളിലെ ഒട്ടുമിക്ക വിലായത്തുകളിൽ ഇതുസംബന്ധിച്ച സർവേകൾ സംഘം നടത്തി. ഒമാനിലുള്ളവർക്ക് ഇപ്പോഴും പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനത്തെക്കുറിച്ച് ആശങ്കകൾ നിലവിലുണ്ടെന്നും വർധിച്ചുവരുന്ന ട്രാഫിക് തിരക്കുകൾ, സുരക്ഷാ ക്രമീകരണങ്ങൾ ഇവയെല്ലാം യാത്രക്കാരുടെ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുവെന്നും ഡോ. ബിൽവാൽ ചൂണ്ടിക്കാട്ടി. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും ഒമാന്റെ സ്ഥിതിയും വ്യത്യസ്തമല്ല എന്നാണ് സംഘം പറയുന്നത്.
ഒമാനിലെ തന്നെ ചില മേഖലകൾ പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനത്തിൽ ഏറെ പിന്നോക്കം നിൽക്കുന്നുണ്ട്. മസ്‌ക്കറ്റിൽ വലിയ ബസുകൾ, മൈക്രോ ബസുകൾ, ടാക്‌സി സർവീസുകൾ തുടങ്ങിയവ ലഭ്യമാകുമ്പോൾ ഒമാന്റെ മറ്റു പല മേഖലകളിലും ഇവയുടെ സേവനം തീരെ ലഭ്യമല്ലാതുണ്ട്. പൊതുയാത്രാ സൗകര്യം ലഭ്യമല്ലാതാകുമ്പോൾ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന്റെ എണ്ണം വർധിക്കുന്നുവെന്നും ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നും വിലയിരുത്തുന്നു.