- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
മസ്കറ്റ്: ഒമാനിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. നവംബർ 29 തിങ്കളാഴ്ച മുതൽ ഡിസംബർ ഒന്ന് ബുധനാഴ്ച വരെ ന്യൂനമർദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അൽ ഹജാർ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്കറ്റ്, തെക്കൻ അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ വാദികളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ അറിയിച്ചു.
കടൽ ശാന്തമായിരിക്കുമെന്നും തിരമാലകൾ 2.0 മീറ്റർ ഉയരത്തിൽ രൂപപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story