ലയാളികൾ ഉൾപ്പെട്ട വിദേശ സമൂഹത്തിന് ഏറെ ആശ്വാസകരമാകുന്ന നടപടിയുമായി ഒമാൻ സ്റ്റേറ്റ് കൗൺസിൽ രംഗത്ത്. വിദേശികൾ നാട്ടിലേക്കു അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നുള്ള മജിലിസ് ശൂറയുടെ ശുപാർശ സ്‌റ്റേറ്റ് കൗൺസിൽ തള്ളിയതാണ് പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്നത്.

ക്രൂഡോയിൽ വില തകർച്ചയെ തുടർന്ന് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മജിലിസ് ശൂറ നിർദ്ദേശിച്ച ആവശ്യം പ്രാവർത്തികമല്ലെന്ന് സ്‌റ്റേറ്റ് കൗൺസിൽ നിരിക്ഷിച്ചു.ജോലിക്കായി ഒമാനിൽ എത്തിയ വിദേശികളിൽനിന്ന് നികുതി ചുമത്തുന്നത് വിവിധ രാജ്യങ്ങളുമായി ഒമാൻ ഉണ്ടാക്കിയ കരാറിന് വിരുദ്ധമായ പ്രവർത്തനമാകും, വിപണിയിൽ ഇത്തരമൊരു നീക്കം ഗുണം ചെയ്യില്ലെന്നും, ഇങ്ങനെ ഒരുതീരുമാനം എടുക്കുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും , സ്‌റ്റേറ്റ് കൗൺസിൽ സാമ്പത്തിക മേധാവി വ്യക്തമാക്കി.

മജിലിസ് ശൂറയുടെ ശിപാർശയെകുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് സ്‌റ്റേറ്റ്‌കൗൻസിൽ ഈ തീരുമാനത്തെ റദ്ദാക്കിയത്. വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന് നവംബറിൽ ആണ് മജിലിസ് ശൂറ ആവശ്യപെട്ടത്. ഒമാന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതു ഏറെ സഹായകം ആകുമെന്നായിയിരുന്നു. മജിലിസ്ശൂറ സാമ്പത്തിക സമിതിയുടെ നിരിക്ഷണം. ഇതിനെതിരെ അംഗളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നെങ്കിലും വോട്ടിംഗിനിട്ടതോടെ ബിൽ പാസ്സാവുക ആയിരുന്നു . ഇതാണ് ഇപ്പോൾ സ്‌റ്റേറ്റ് കൗൺസിൽ തള്ളിയിരിക്കുന്നത്.