മാനിൽ പൊതുമാപ്പ് നടപടികൾ ആരംഭിച്ച രണ്ട് ദിനം കൊണ്ട് തന്നെ അഞ്ഞൂറിലധികം ഇന്ത്യക്കാർ തൊഴിൽവകുപ്പിലെത്തി രണ്ടാംഘട്ട നടപടികൾ പൂർത്തിയാക്കി. രണ്ടാഴ്ചക്കകം ഇന്ത്യക്കാരുടെ ആദ്യസംഘത്തിന്? പൊതുമാപ്പ് നേടി നാട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നാണ്പ്ര തീക്ഷിക്കുന്നത്.

എംബസിയിൽ നിന്നുള്ള ആദ്യഘട്ട നടപടികളുടെ രേഖകളുമായി റൂവിയിലെ തൊഴിൽവകുപ്പ് ഓഫിസിലെത്താൻ ഇന്ത്യക്കാർക്ക് അനുവദിച്ച ദിവസം ഞായറാ!ഴ്ചയാണ്. പൊതുമാപ്പിന്റെ ആദ്യദിനം തന്നെ ഞായറാഴ്ചയായത് 500 ഇന്ത്യൻ പൗരന്മാർക്ക് ആദ്യ ഊഴം ലഭിക്കാനുള്ള അവസരമായി.

നടപടികൾ പൂർത്തിയാക്കിയ തൊഴിലാളികളുടെ പേര് വിവരങ്ങൾ ഒരാഴ്ച തൊഴിൽമന്ത്രാലയം വൈബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ കാലയളവിന് ശേഷം പാസ്‌പോർട്ട് കൈവശമുള്ള തൊഴിലാളികൾ വീണ്ടും ലേബർ ഓഫീസിൽ എത്തണം. ഇവർ വീണ്ടും ഒരാഴ്ചക്ക് ശേഷം നാട്ടിലേക്ക് പോകാൻ കഴിയുന്ന വിമാന ടിക്കറ്റുമായാണ് എത്തേണ്ടത്. തൊഴിലാളികളുടെ സ്‌പോൺസർ എതിർപ്പ് അറിയിച്ചിട്ടില്ലെങ്കിൽ ഈ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാനാകും. മിക്കവാറും പൊതുമാപ്പ് ഉപയോഗപ്പെടുത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഒമാനിൽ നിന്ന് രണ്ടാഴ്ചക്ക് ശേഷം നാട്ടിലെത്തി മടങ്ങിയേക്കാനാണ് സാധ്യത.

അതേ സമയം രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി എയർലൈനുകൾ രംഗത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള എയർലൈനുകൾ പ്രത്യേക യാത്രാ നിരക്കുകൾ ഇതിനായി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്, ബിമൻ ബംഗ്ലാദേശ് എന്നിവയാണ് പ്രത്യേക ആനുകൂല്യങ്ങൾ പൊതുമാപ്പിന് അർഹരായവർക്ക് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാനിൽ നിന്നും സ്വന്തം രാജ്യത്തേക്ക് തിരിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് പ്രധാന ലക്ഷ്യം.

അതേസമയം എയർ ഇന്ത്യ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഇതിനെക്കുറിച്ച് യാതൊരു പദ്ധതികളും ആവിഷ്‌കരിച്ചിട്ടില്ലെന്ന് എയർ ഇന്ത്യ മസ്‌കറ്റ് വിഭാഗം മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.