മസ്‌കറ്റ്: രോഗികൾക്ക് ആശ്വാസമായി മരുന്ന് വില കുറച്ച്. രാജ്യത്തെ 1,180 പുതിയ പ്രിസ്‌ക്രിപ്ക്ഷൻ മെഡിസിനുകളുടെ വിലയാണ് ഒമാൻ ആരോഗ്യമന്ത്രാലയം കുറച്ചത്. ഇന്നലെ മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. രണ്ടാം സ്റ്റേജ് മരുന്ന് വില കുറയ്ക്കൽ നടപടിയുടെ ഭാഗമായാണിത്. ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് ആൻഡ് ഡ്രഗ് കൺട്രോളാണ് ഇതിന് നേതൃത്വം നൽകിയത്.

ആദ്യഘട്ട മരുന്ന് വില കുറയ്ക്കൽ 2014 ഒക്ടോബറിൽ നടപ്പിലാക്കായിരുന്നു. അന്ന് 1400 മരുന്നുകളുടെ വിലയാണ് കുറച്ചത്. 1,180 മരുന്നുകളിൽ ആന്റിബയോട്ടിക്, റസ്പിരേറ്ററി മെഡിസിൻ, സൈക്കോളജിക്കൽ മെഡിക്കേഷൻ, ഐ ആൻഡ് ഇഎൻടി മെഡിക്കേഷൻ എന്നിവയെക്കൂടാതെ ക്യാൻസർ,രക്തവുമായി ബന്ധപ്പെട്ട ഡിസോഡർ എന്നിവയുടെ മരുന്ന് വിലയും കുറച്ചു.

സുൽത്താനേറ്റിലെ എല്ലാ ഫാർമസികളിലും സ്ഥിരമായി വില പരിശോധന നടത്താൻ ഡയറക്ടറേറ്റ ജനറൽ ഓഫ് ഹെൽത്ത് സർവീസ് തീരുമാനിച്ചു. എല്ലാ രജിസ്റ്റേഡ് മരുന്നുകളുടേയും വില ഔദ്യോഗിക ഏജന്റി പരസ്യപ്പെടുത്തണമെന്ന് മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. വില കുറച്ചാൽ എല്ലാ ഫാർമസികളിലും അത് നടപ്പിലാക്കാനും ഏജന്റ് ശ്രദ്ധിക്കണം.