- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ബാറുകളിലും നിശാ ക്ലബുകളിലും മദ്യം വിളമ്പുന്നത് നിരോധിക്കാൻ നീക്കം; കരിഞ്ചന്തയിൽ വില്ക്കുന്നവർക്ക് പിഴയും തടവും; മദ്യ നിയന്ത്രണ നിർദ്ദേശങ്ങൾ നടപ്പിലാക്കാനൊരുങ്ങി ശുറ കൗൺസിൽ
മസ്‌കത്ത്: കേരളത്തിലെ മദ്യ നിരോധനം സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നില്ക്കുമ്പോൾ പ്രവാസി മലയാളികളുടെ നെഞ്ചിടിപ്പേറ്റി ഒമാനിലും മദ്യ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. മദ്യം വാങ്ങൽ, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ശിപാർശയിൽ ഈ വർഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ശൂറയിൽ തീരുമാനമ
മസ്‌കത്ത്: കേരളത്തിലെ മദ്യ നിരോധനം സംബന്ധിച്ച തീരുമാനം എങ്ങുമെത്താതെ നില്ക്കുമ്പോൾ പ്രവാസി മലയാളികളുടെ നെഞ്ചിടിപ്പേറ്റി ഒമാനിലും മദ്യ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. മദ്യം വാങ്ങൽ, ഉപയോഗം എന്നിവ നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ശിപാർശയിൽ ഈ വർഷം അവസാനിക്കുന്നതിനുമുമ്പുതന്നെ ശൂറയിൽ തീരുമാനമുണ്ടാകുമെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സ്വദേശികൾക്കിടയിൽ മദ്യ ഉപയോഗം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. മദ്യനിയന്ത്രണ ശിപാർശയിൽ ശൂറയിൽ വോട്ടെടുപ്പ് നടക്കും. സ്വദേശികൾക്കിടയിൽ മദ്യ നിരോധനം നടപ്പാക്കുന്നതിനൊപ്പം ഹോട്ടലുകൾ, ക്‌ളബുകൾ, ബാറുകൾ തുടങ്ങിയവ ഉൾപ്പെടെ പൊതുസ്ഥലങ്ങളിലെ മദ്യവിൽപന നിരോധിക്കുന്നത് സംബന്ധിച്ചും ശൂറയിൽ ചർച്ച നടക്കും.
സ്വദേശി സമൂഹത്തിൽനിന്ന് നിരന്തരം ഉയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യനിരോധനം നടപ്പാക്കുന്നതിനുള്ള ശിപാർശകൾ ശൂറക്ക് മുന്നിലത്തെിയത്. മദ്യം സമൂഹത്തിലുണ്ടാക്കുന്ന ദോഷഫലങ്ങൾ തടയുന്നതിനൊപ്പം ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാക്കുകയും ലക്ഷ്യമിട്ടാണ് നിയന്ത്രണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്. കരിഞ്ചന്തയിൽ മദ്യം വിൽക്കുന്ന പ്രവാസികളുടെ നടപടികൾ തടയുന്നതടക്കം ഉൾക്കൊള്ളുന്ന ഡ്രഗ് ആൻഡ് ഫാർമസി നിയമങ്ങളാണ് ചർച്ചചെയ്യുക.
കരിഞ്ചന്തയിൽ മദ്യം വിൽക്കുന്നവർക്ക് കനത്ത പിഴയും തടവുമടക്കം ശിക്ഷയും ശിപാർശകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മദ്യശാലകളുടെ ഉടമകൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങളും ശിപാർശയിലുണ്ട്. മദ്യശാലകളിലെ ചില തൊഴിലാളികൾ കരിഞ്ചന്തയിൽ സ്വദേശികൾക്കും പ്രവാസികൾക്കും മദ്യം വിൽക്കുന്നതായി വ്യക്തമായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയത്.
അതേസമയം, മദ്യവും മറ്റു മയക്കുമരുന്നുകളും ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് ഒരു മാസം മുതൽ ആറു മാസം വരെ തടവും ജയിൽ
ശിക്ഷയും 400 മുതൽ 800 റിയാൽ വരെ പിഴയും നൽകുന്നതിനും ശിപാർശയുണ്ട്.