മസ്‌കത്ത്: രാജ്യത്ത് നിന്ന് പോകുന്ന ഹ്ജ്ജ് ഉംറ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ ഒരുക്കാൻ ശുറ കൗൺസിൽ പദ്ധതിയിടുന്നു. യാത്രകൾ തൃപ്തികരമല്ലെന്ന് തീർത്ഥാടകരിൽ നിന്നും നിരന്തരം പരാതിയുയരുന്ന സാഹചര്യത്തിലാണ് കൗൺസിൽ ഇക്കാര്യത്തിൽ ഇടപെടാനൊരുങ്ങുന്നത്.

താങ്ങാവുന്ന നിരക്കിൽ ഹജ്ജ്, ഉംറ സേവനങ്ങളും നല്ല താമസ സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കൗൺസിൽ എന്ന് അധികതർ അറിയിച്ചു.വിഷയം ചർച്ച ചെയ്തതായും വൈകാതെ ഇക്കാര്യത്തിൽ യോഗം വിളിക്കുമെന്നും ശൂറ കൗൺസിൽ അംഗം സാലിം അൽ മസ്ഹാനി പറഞ്ഞു.നിരക്കുകൾ ശൂറ കൗൺസിൽ തീരുമാനിക്കുമെന്നും സേവനങ്ങളുടെ നിലവാരമനുസരിച്ച് സറ്റാർ നൽകുകയാണ് പോംവഴി. സ്റ്റാർ അനുസരിച്ച് യാത്രാ ചെലവും താമസ സൗകര്യവും തീരുമാനിക്കാമെന്നും മസ്ഹാനി കൂട്ടിച്ചേർത്തു.