- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശീശ കഫേകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ മുനിസിപ്പാലിറ്റി; ശീശ കഫേകൾ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാനും നീക്കം
മസ്‌കത്ത്: കർശന നടപടികളിലൂടെ രാജ്യത്തെ ശീശേ കഫകൾക്ക് കടിഞ്ഞാണിടാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. ശീശ കഫേകൾ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ ലൈസൻസ് ഫീസ് വർധിപ്പിപ്പിച്ചുകൊണ്ടുള്ള കർശന നടപടിക്കാണ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നത്. ശീശാ കഫേകൾക്ക് കർശന നിയന്ത്രണം ഏർപെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മജ്‌ലിസ് ശൂറ യോഗത്തിൽ
മസ്‌കത്ത്: കർശന നടപടികളിലൂടെ രാജ്യത്തെ ശീശേ കഫകൾക്ക് കടിഞ്ഞാണിടാൻ മുനിസിപ്പാലിറ്റി പദ്ധതിയിടുന്നു. ശീശ കഫേകൾ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകളുടെ ലൈസൻസ് ഫീസ് വർധിപ്പിപ്പിച്ചുകൊണ്ടുള്ള കർശന നടപടിക്കാണ് മുനിസിപ്പാലിറ്റി പദ്ധതിയിടുന്നത്.
ശീശാ കഫേകൾക്ക് കർശന നിയന്ത്രണം ഏർപെടുത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന മജ്‌ലിസ് ശൂറ യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
താമസ മേഖലകളിൽ നിന്നും നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്നും ശീശ കഫേകളെ മാറ്റി സ്ഥാപിക്കണമെന്ന നിർദേശമാണ് പ്രധാനമായും ചില അംഗങ്ങൾ ഉന്നയിച്ചത്.ഇത്തരം കഫേകൾ അടച്ചുപൂട്ടുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് അവയെ മാറ്റണമെന്നുമാണ് ആവശ്യം.
രാജ്യത്ത് ശീശ കഫേകൾ വർധിച്ചുവരികയാണ്. ശീശ വലിക്കാരുടെ എണ്ണത്തിലും വർധനവുണ്ടായതോടെ പുതിയ കഫേകൾ ആവശ്യമായി വരികയാണ്. ശീശ കഫേകൾ നിയമാവലികൾ പാലിക്കുന്നുണ്ടോയെന്നറിയാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി മിന്നൽ പരിശോധന നടത്തിവരുന്നുണ്ട്.
നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 1,000 റിയാൽ പിഴ ഈടാക്കും. നിയമലംഘനം തുടർച്ചയായി കണ്ടെത്തിയാൽ ശീശ കഫേകൾ അടച്ചുപൂട്ടിക്കാനും നിയമമുണ്ട്. ഇത്തരത്തിൽ നിയമലംഘിച്ച് പ്രവർത്തിച്ച ആറിലധികം ശീശ കഫേകൾ മസ്‌കത്ത് മുനിസിപ്പാലിറ്റി അടച്ചുപൂട്ടിയിരുന്നു.