- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുൽത്താന്റെ കാരുണ്യത്തിൽ പൊതുമാപ്പ് ലഭിച്ചവരിൽ മലയാളിയും; മോചനം ലഭിച്ചത് വാഹാനപകട കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പുനലൂർ സ്വദേശിക്ക്
മസ്‌കത്ത്: ജർമനിയിൽനിന്ന് ചികിത്സ കഴിഞ്ഞ് ഒമാനിൽ തിരിച്ചത്തെിയ സുൽത്താൻ ഖാബൂസ് 245 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടവരുടെ ലിസ്റ്റിൽ മലയാളി യുവാവും. വാഹനാപകട കേസിൽ രണ്ടുവർഷമായി ജയിലിലായിരുന്ന പുനലൂർ ഇടമൺ സ്വദേശി ഷാനവാസ് ബഷീറിനാണ് കാരാഗൃഹത്തിൽനിന്ന് മോചനമായത്. ബുറൈമിയിൽ 2012 ഡിസംബറിൽ 12 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് ഷാനവ
മസ്‌കത്ത്: ജർമനിയിൽനിന്ന് ചികിത്സ കഴിഞ്ഞ് ഒമാനിൽ തിരിച്ചത്തെിയ സുൽത്താൻ ഖാബൂസ് 245 തടവുകാരെ വിട്ടയക്കാൻ ഉത്തരവിട്ടവരുടെ ലിസ്റ്റിൽ മലയാളി യുവാവും. വാഹനാപകട കേസിൽ രണ്ടുവർഷമായി ജയിലിലായിരുന്ന പുനലൂർ ഇടമൺ സ്വദേശി ഷാനവാസ് ബഷീറിനാണ് കാരാഗൃഹത്തിൽനിന്ന് മോചനമായത്.
ബുറൈമിയിൽ 2012 ഡിസംബറിൽ 12 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് ഷാനവാസിനെ കോടതി ശിക്ഷിച്ചത്. സൗദിയിലെ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്ന ഷാനവാസ് ഓടിച്ച ട്രെയിലറിലെ കണ്ടെയ്‌നർ യു.എ.ഇ, ഒമാൻ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന് മുകളിൽ വീണാണ് അപകടമുണ്ടായത്. സൗദിയിലെ കമ്പനി ഉടമ ഷാനവാസിനെ കൈവിട്ടതോടെയാണ് ശിക്ഷ അനുഭവിക്കേണ്ടിവന്നത്.സോഹാറിലെ പ്രാഥമിക കോടതി വിധിച്ച ശിക്ഷ പിന്നീട് മേൽക്കോടതിയും ശരിവെക്കുകയായിരുന്നു. ആദ്യം സോഹാർ ജയിലിലായിരുന്ന ഷാനവാസിനെ പിന്നീട് മസ്‌കത്ത് ജയിലിലേക്ക് മാറ്റിയിരുന്നു.
ഭാര്യയും രണ്ട് മക്കളും വയോധികരായ മാതാപിതാക്കളും അടങ്ങിയ കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു ഷാനവാസ്. നേരത്തേ ഇദ്ദേഹത്തിന്റെ മോചനത്തിന് സാമൂഹിക പ്രവർത്തകനായ കെ. യൂസുഫ് സലീമും ഇന്ത്യൻ എംബസി അധികൃതരും ഇടപെട്ടിരുന്നു. പാർലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീറും എൻ.കെ. പ്രേമചന്ദ്രനും വിഷയത്തിൽ ഇടപെടലുകൾ നടത്തിയിരുന്നു.