- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറിലെ കാറപകടത്തിൽ വെന്തുമരിച്ചത് വളാഞ്ചേരി സ്വദേശിനി ഖദീജ; മരിച്ചെന്ന് ആദ്യം വിധിയെഴുതിയത് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ കൊട്ടാരക്കാര സ്വദേശിനി ചികിത്സയിൽ; തിരിച്ചറിയാൻ സാധിക്കാഞ്ഞത് മൃതദേഹം കത്തിക്കരിഞ്ഞത് മൂലം
സൂർ: കഴിഞ്ഞ ദിവസം സൂറിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ വെന്ത് മരിച്ചത് മലപ്പുറം വളാഞ്ചേരി വള്ളിയിൽ ഖദീജ ആണെന്ന് സ്ഥിരികരണം. കത്തികരിഞ്ഞ മൃതദേഹം തിരിച്ചറിയുന്നതിൽ ബന്ധുക്കൾക്കുണ്ടായ പിഴവ് മൂലം ആദ്യം കൊല്ലം പുളിയില സ്വദേശിനി പുഷ്പ രാജനാണ് മരിച്ചതെന്നായിരുന്നു ആദ്യ വാർത്തകൾ പുറത്ത വന്നത്. അപകടത്തിൽ കൊല്ലം പുളിയി
സൂർ: കഴിഞ്ഞ ദിവസം സൂറിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ വെന്ത് മരിച്ചത് മലപ്പുറം വളാഞ്ചേരി വള്ളിയിൽ ഖദീജ ആണെന്ന് സ്ഥിരികരണം. കത്തികരിഞ്ഞ മൃതദേഹം തിരിച്ചറിയുന്നതിൽ ബന്ധുക്കൾക്കുണ്ടായ പിഴവ് മൂലം ആദ്യം കൊല്ലം പുളിയില സ്വദേശിനി പുഷ്പ രാജനാണ് മരിച്ചതെന്നായിരുന്നു ആദ്യ വാർത്തകൾ പുറത്ത വന്നത്.
അപകടത്തിൽ കൊല്ലം പുളിയില സ്വദേശിനി പുഷ്പാ രാജൻ മരിച്ചുവെന്നും, മലപ്പുറം വളാഞ്ചേരി വള്ളിയിൽ ഖദീജയടക്കം നാലുപേർക്ക് പരിക്കേറ്റുവെന്നുമാണ് ആദ്യം ബന്ധുക്കൾ അധികൃതരെ അറിയിച്ചത്. ഇതനുസരിച്ച് പുഷ്പാ രാജന്റെ പാസ്‌പോർട്ട് നമ്പറിൽ മരണസർട്ടിഫിക്കറ്റ് പോലും തയാറാക്കി. കത്തികരിഞ്ഞ മൃതദേഹം സൊഹാറിലെ ഹിന്ദു ശ്മശാനത്തിൽ മതാചാരപ്രകാരം സംസ്‌കരിക്കാൻ കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പ് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ ഐ.സി.യുവിൽ കിടക്കുന്നത് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തുടർന്ന് ഐ.സി.യുവിൽ കയറിയ ഭർത്താവ് രാജന്റെ ശബ്ദം കേട്ട് പുഷ്പയിൽ പ്രതികരണമുണ്ടാവുകയും പുഷ്പ മരിച്ചിട്ടില്ലെന്ന സ്ഥീരികരിക്കുകയുമായിരുന്നു.
വിദൂര കടലോര മേഖലയായ റാസൽഹദ്ദിൽനിന്ന് സൂറിലെ സ്‌കൂളിൽ കുട്ടികളെ എത്തിക്കുന്നതിനുള്ള പതിവ് യാത്രയാണ് ദുരന്തമായത്. റാസൽഹദ്ദിൽ കഫറ്റീരിയ നടത്തിപ്പുകാരനാണ് ഖദീജയുടെ ഭർത്താവായ അബ്ദുൽ ജബ്ബാർ. ബുധനാഴ്ച നാട്ടിൽ പോകാനിരിക്കെയാണ് ഖദീജ അപകടത്തിൽപെട്ടത്.ബന്ധുക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിനാണ് കൂട്ടുകാരിയായ പുഷ്പയെയും കൂട്ടി ഖദീജ സൂറിലേക്ക് തിരിച്ചത്.ഇതിനിടെ, അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഐ.സി.യുവിലായിരുന്ന ഖദീജയുടെ മകൻ ശിഹാബിനെയും പേരക്കുട്ടി മുഹമ്മദ് സിനാനെയും വാർഡിലേക്ക് മാറ്റി.
അപകടത്തിൽ പരിക്കേറ്റ സുരേഷിന്റെ മകൻ സൂര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. സൂർ ആശുപത്രിയിൽ സൂ
ക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്കുശേഷം ഇവിടത്തെന്നെ അടക്കംചെയ്യാനുള്ള പരിശ്രമത്തിലാണ് ബന്ധുക്കൾ.