- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതി വെട്ടിപ്പുകാർ ജാഗ്രതേ; നികുതി വെട്ടിപ്പ് നടത്തുന്നവർക്കു മൂന്നുവർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ഉറപ്പാക്കി ഒമാൻ ധനമന്ത്രാലം
മസ്‌കത്ത്: നികുതിവെട്ടിപ്പുകാർ ജാഗ്രത. നികുതിവെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. നികുതി വെട്ടിക്കുന്നവർക്കു മൂന്ന് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിൽ നികുതി നിയമം ഭേദഗതി ചെയ്തു. തട്ടിപ്പുകാർക്കെതിരേ ശക്തമാ നടപടികൾ തുടങ്ങിക്കഴിഞ്ഞു. നികുതിവെട്ടിപ്പുകാരെ കണ്ടത്തൊനുള്ള നടപടികൾ ആരംഭിച്ചതായും ധനകാര്യമന്ത്രാലയം അറിയിച്ചു. മൂന്നുലക്ഷം കമ്പനികളാണ് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏതാണ്ട് പത്ത് ശതമാനം കമ്പനികൾ മാത്രമാണ് സർക്കാറിൽ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതെന്നാണ് കണക്ക്.മറ്റുള്ളവരെ കൂടി കണക്കുകൾ സ്വയം സമർപ്പിക്കാനും നികുതിയടക്കാനും പ്രേരണ ചെലുത്തുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം. റോയൽ ഡിക്രി 9/2017 പ്രകാരമാണ് ആദായനികുതി ഭേദഗതി നിയമം നിലവിൽ വന്നത്. കണക്കുകൾ സമർപ്പിക്കാതിരിക്കുകയോ ഒളിപ്പിച്ചുവെക്കുകയോ അല്‌ളെങ്കിൽ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നശിപ്പിക്കുകയോ തെറ്റായ നികു
മസ്‌കത്ത്: നികുതിവെട്ടിപ്പുകാർ ജാഗ്രത. നികുതിവെട്ടിപ്പ് നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. നികുതി വെട്ടിക്കുന്നവർക്കു മൂന്ന് വർഷം വരെ തടവും 50,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിൽ നികുതി നിയമം ഭേദഗതി ചെയ്തു. തട്ടിപ്പുകാർക്കെതിരേ ശക്തമാ നടപടികൾ തുടങ്ങിക്കഴിഞ്ഞു.
നികുതിവെട്ടിപ്പുകാരെ കണ്ടത്തൊനുള്ള നടപടികൾ ആരംഭിച്ചതായും ധനകാര്യമന്ത്രാലയം അറിയിച്ചു. മൂന്നുലക്ഷം കമ്പനികളാണ് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏതാണ്ട് പത്ത് ശതമാനം കമ്പനികൾ മാത്രമാണ് സർക്കാറിൽ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതെന്നാണ് കണക്ക്.മറ്റുള്ളവരെ കൂടി
കണക്കുകൾ സ്വയം സമർപ്പിക്കാനും നികുതിയടക്കാനും പ്രേരണ ചെലുത്തുകയാണ് നിയമ ഭേദഗതിയുടെ ലക്ഷ്യം.
റോയൽ ഡിക്രി 9/2017 പ്രകാരമാണ് ആദായനികുതി ഭേദഗതി നിയമം നിലവിൽ വന്നത്. കണക്കുകൾ സമർപ്പിക്കാതിരിക്കുകയോ ഒളിപ്പിച്ചുവെക്കുകയോ അല്‌ളെങ്കിൽ നികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നശിപ്പിക്കുകയോ തെറ്റായ നികുതി ബാധ്യത കാണിക്കുന്ന രേഖകൾ
സമർപ്പിക്കുകയോ ചെയ്യുന്നവർക്ക് തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. 5,000 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ഇത്തരം നിയമലംഘകർക്ക് ശിക്ഷ ലഭിക്കുക. നേരത്തേ 5,000 റിയാൽ വരെ പിഴയാണ് ഈ വിഭാഗത്തിൽ ശിക്ഷ ലഭിച്ചിരുന്നത്.
നികുതി വകുപ്പ് ഹിയറിങ്ങിൽനിന്ന് ഒഴിഞ്ഞുമാറുന്നവർക്കും ആവശ്യപ്പെട്ട രേഖകളും കണക്കുകളും ഹാജരാക്കാതെ ഒഴിഞ്ഞുമാറുന്നവർക്കുമുള്ള പിഴ 2,500 റിയാലിൽനിന്ന് 5,000 റിയാലായി വർധിപ്പിക്കുകയും ചെയ്തു. നികുതി നിയമവ്യവസ്ഥകൾ അനുസരിച്ച് പ്രവർത്തിക്കാത്ത കമ്പനികൾക്ക് 3,000 റിയാൽ പിഴ ചുമത്തും. സമയത്തിന് നികുതി റിട്ടേണുകൾ സമർപ്പിക്കാത്തപക്ഷം 2,000 റിയാലായിരിക്കും പിഴ. നികുതിദായകന് ടാക്‌സ് കാർഡ് നൽകാനും ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ കാർഡുകൾ കാലപരിധിക്ക് ശേഷം പുതുക്കുകയും വേണം. വാണിജ്യ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ സമയത്ത് ടാക്‌സ് കാർഡിനുള്ള അപേക്ഷ സമർപ്പിക്കണം.
സർക്കാർ വകുപ്പുകളുമായുള്ള നികുതിദായകന്റെ ഇടപാടുകളുടെ രേഖകൾക്കൊപ്പം ടാക്‌സ് കാർഡിന്റെ കോപ്പി കൂടി വെക്കേണ്ടതുണ്ട്. എല്ലാ കരാറുകളിലും ഇൻവോയിസുകളിലും കത്തിടപാടുകളിലും ടാക്‌സ് കാർഡ് നമ്പർ ഉൾപ്പെടുത്തണം. ടാക്‌സ് കാർഡുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനം 5,000 റിയാൽ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
സ്വന്തമായി സ്ഥാപനമില്ലാത്ത വിദേശ പൗരന്മാർ ആണെങ്കിൽ ജോയന്റ് സ്റ്റോക്ക് കമ്പനികളുടെ ഓഹരികൾക്ക് ലഭിക്കുന്ന ഡിവിഡന്റ്, പലിശ, സേവനങ്ങൾക്കായി ഈടാക്കുന്ന ഫീസ് എന്നിവക്ക് നികുതി നൽകേണ്ടി വരും. മൊത്തം തുകയുടെ പത്ത് ശതമാനമാണ് ഇങ്ങനെ നികുതിയായി അടക്കേണ്ടത്. ഇത് സ്രോതസ്സിൽതന്നെ കുറവ് വരുത്തുകയാണ് ചെയ്യുക.
കോർപറേറ്റ് ആദായ നികുതി 12 ശതമാനത്തിൽനിന്ന് 15 ശതമാനമായാണ് ഭേദഗതിയിൽ ഉയർത്തിയത്. നേരത്തേ പ്രതിവർഷം 30,000 റിയാലിൽ അധികം വരുമാനമുള്ള സ്ഥാപനങ്ങൾ നികുതി നൽകേണ്ടിയിരുന്നില്ല. പുതിയ ഭേദഗതിയിൽ ഇത്തരം സ്ഥാപനങ്ങൾ മൂന്ന് ശതമാനം നികുതി നൽകേണ്ടി വരും.
ഖനനമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, പ്രാദേശികമായി നിർമ്മിക്കുന്ന സാധനങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് വില്ലേജുകൾ, കാർഷിക മേഖല, മൃഗ ഉൽപാദനം, മത്സ്യബന്ധനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ മേഖല എന്നിവയെ നേരത്തേ നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നു.പുതിയ ഭേദഗതി പ്രകാരം ഇത്തരം സ്ഥാപനങ്ങളും നികുതി നൽകണം.
നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഭേദഗതിയിൽ നികുതിയിളവ് വ്യവസ്ഥ ചെയ്യുന്നത്. അതും അഞ്ചുവർഷത്തേക്ക് മാത്രം. നിയമലംഘനങ്ങൾ ഉണ്ടാകുന്നപക്ഷം സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ഓഫിസർക്ക് ജയിൽശിക്ഷ വരെ നൽകാവുന്നതാണെന്നും ഭേദഗതിയിൽ പറയുന്നു.