ദേശീയ ടെലികോം കമ്പനിയായ ഒമാൻടെല്ലിന് ടെലികോം റഗുലേറ്ററി അഥോറിറ്റി അഞ്ചു ദശലക്ഷം റിയാൽ പിഴ ചുമത്തി. കഴിഞ്ഞ നവംബർ 17ന് ടെലികോം സേവനം ഒമ്പതു മണിക്കൂറോളം തടസ്സപ്പെട്ടതിനാണ് 80 കോടിയോളം രൂപ പിഴയിട്ടത്. സാങ്കേതിക തകരാർ മൂലം് ഒമാൻടെല്ലിന്റെ മൊബൈൽ, ലാൻഡ്‌ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ നിലച്ചത് രാജ്യത്ത് പരിഭ്രാന്തി പടർത്തിയിരുന്നു.

സാങ്കേതിക തകരാറ് മൂലം സേവനങ്ങൾ നിലച്ചത് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള വീ!ഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒമാൻ ടെല്ലിന് അഞ്ച് ദശലക്ഷം റിയാൽ അഥവാ ഏകദശം 80 കോടി രൂപ പിഴയിട്ടത്. പിഴ നോട്ടീസ് അഥോറിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാൽ, അഥോറിറ്റിയുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് ഒമാൻടെൽ അറിയിച്ചു. ഇത്രയും തുക പിഴയടക്കേണ്ടി വന്നാൽ തന്നെ കമ്പനിക്ക് സാമ്പത്തികമായി പ്രത്യാഘാതമുണ്ടാകില്ലെന്നും ഒമാൻടെൽ വിശദീകരിച്ചു.