- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക തകരാർ; ഒമാന്റൽ സേവനങ്ങൾ നിലച്ചത് മണിക്കൂറുകൾ; വാർത്താ വിനിമയ സേവനങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ വലഞ്ഞ വിധം
ഒമാനിലെ വൻകിട ടെലികോം കമ്പനിയായ ഒമാന്റൽ നെറ്റ് വർക്കിന്റെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെ പെട്ടെന്ന് പണിമുടക്കിയതോടെ പൊതുജനങ്ങൾ ശരക്കും വലഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.ലാൻഡ് ഫോണുകളും ഇന്റർനെറ്റും മൊബൈൽ ഫോണുകളും പ്രവർത്തനരഹിതമായതോടെ പൊതുജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി. ഒമാൻ ടെലിന്റെ അനുബന്ധ കമ്
ഒമാനിലെ വൻകിട ടെലികോം കമ്പനിയായ ഒമാന്റൽ നെറ്റ് വർക്കിന്റെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഇന്നലെ പെട്ടെന്ന് പണിമുടക്കിയതോടെ പൊതുജനങ്ങൾ ശരക്കും വലഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.ലാൻഡ് ഫോണുകളും ഇന്റർനെറ്റും മൊബൈൽ ഫോണുകളും പ്രവർത്തനരഹിതമായതോടെ പൊതുജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലായി.
ഒമാൻ ടെലിന്റെ അനുബന്ധ കമ്പനികളായ ഫ്രണ്ടി, റെന്ന തുടങ്ങിയ മൊബൈൽ ഫോൺ കമ്പനികളും പ്രവർത്തനങ്ങളും നിലച്ചതോടെ രാജ്യം ഒറ്റപ്പെട്ടു.
വാണിജ്യ മേഖലയെയും ഇത് സാരമായി ബാധിച്ചു. നെറ്റ് പണിമുടക്കിയതോടെ ബാങ്കിങ് സ്ഥാപനങ്ങൾ പലതും പ്രവർത്തനം നിർത്തി.എ.ടി.എം മെഷീനുകൾ പലതും പ്രവർത്തനം നിലച്ചതും ജനങ്ങൾക്ക് തിരിച്ചടിയായി. ഒമാനിൽ ആദ്യമായാണ് ഇത്രയും നീണ്ട സമയം ടെലിഫോൺ വാർത്താ വിനിമയബന്ധങ്ങൾ പൂർണമായി നിലക്കുന്നത്. ഒമാനിലെ രണ്ടാമത്തെ വാർത്താവിനിമയ കമ്പനിയായ 'ഉരീദു' മാത്രമാണ് പ്രവർത്തിച്ചത്. ഇത് ജനങ്ങൾക്കാശ്വാസമായി. എന്നാൽ, ഉരീദുവിൽനിന്ന് ഉരീദുവിലേക്ക് മാത്രമാണ് വിളിക്കാൻ കഴിഞ്ഞിരുന്നത്.