മാനും ഇന്ധനവില കൂട്ടാൻ  തീരുമാനിച്ചു. അടുത്ത മാസം മുതൽ രാജ്യത്ത് ഇന്ധന വിലയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം എടുത്തുകളയും. നേരത്തേ സൗദി, യുഎഇ, ബഹറൈൻ എന്നീവിടങ്ങളിൽ ഇന്ധന വില കൂട്ടിയിരുന്നു. അടുത്തമാസം പകുതിയോടെ ഇന്ധനവിലയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ കൗൺസിൽ യോഗം അനുമതി നൽകി. സബ്‌സിഡി നീക്കുന്നതോടെ ഒമാൻവിപണിയിൽ ഇന്ധനവില വർധിക്കും.

പ്രതിസന്ധി മറികടക്കാൻ കമ്പനികളുടെ വരുമാനനികുതി വർധിപ്പിക്കാനുള്ള നിർദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. യു.എ.ഇക്ക് പിന്നാലെയാണ് ഒമാനും ഇന്ധനവില നിയന്ത്രണം നീക്കാനൊരുങ്ങുന്നത്. സൗദി അറേബ്യ കഴിഞ്ഞദിവസം ഇന്ധനം, വൈദ്യുതി, ജലം തുടങ്ങിയവയുടെ നിരക്കിൽ വലിയ വർധന വരുത്തിയിരുന്നു. കുവൈത്തും ബഹ്‌റൈനും ഡീസലിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി ഇതിനകം നീക്കിയിട്ടുണ്ട്. പെട്രോൾ സബ്‌സിഡികൂടി നീക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്ത്.

ജനുവരി പകുതിയോടെ ആഗോള ഇന്ധനവിലക്ക് അനുസൃതമായി രാജ്യത്തെ പെട്രോൾഡീസൽ വില പുതുക്കിനിശ്ചയിക്കാനാണ് തീരുമാനം. രാജ്യത്തെ കമ്പനികൾ ലാഭത്തിനനുസൃതമായി നൽകേണ്ട കോർപറേറ്റ് ടാക്‌സ് വർധിപ്പിക്കാനുള്ള തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നിലവിലെ 12 ശതമാനം നികുതി 15 ശതമാനമായി ഉയർത്താനാണ് തീരുമാനം. അതോടൊപ്പം 30,000 റിയാൽവരെ വരുമാനമുള്ള കമ്പനികളെ നികുതി പരിധിയിൽനിന്ന് ഒഴിവാക്കിയ തീരുമാനം റദ്ദാക്കിയതായും സൂചനയുണ്ട്.