- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിനുള്ളിൽ കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുന്നവർ കരുതിയിരുന്നോളൂ; ഒമാനിൽ കാറിൽ ഇരിക്കാൻ സീറ്റില്ലെങ്കിൽ ഡ്രൈവർക്ക് പിഴ
മസ്‌കത്ത്: യാത്രക്കാർക്ക് മുഴുവൻ സീറ്റ് നിർബന്ധമാക്കുന്ന ഗതാഗതനിയമവുമായി ഒമാൻ രംഗത്ത്. ഇതോടെ കുട്ടികളെ മടിയിലിരുത്തി കാറിൽ യാത്രചെയ്താലും ഡ്രൈവർക്ക് പിഴ ഉറപ്പ്. 1 മുതൽ 20 റിയാൽ വരെ പിഴ ലഭിച്ചേക്കാം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മടിയിലിരുത്താൻ പാടില്ല. യാത്രചെയ്യുന്ന മുഴുവൻ പേർക്കും കാറിൽ സീറ്റുണ്ടായിരിക്കണം. ഈ നിർദ്ദേശം ഉ
മസ്‌കത്ത്: യാത്രക്കാർക്ക് മുഴുവൻ സീറ്റ് നിർബന്ധമാക്കുന്ന ഗതാഗതനിയമവുമായി ഒമാൻ രംഗത്ത്. ഇതോടെ കുട്ടികളെ മടിയിലിരുത്തി കാറിൽ യാത്രചെയ്താലും ഡ്രൈവർക്ക് പിഴ ഉറപ്പ്. 1 മുതൽ 20 റിയാൽ വരെ പിഴ ലഭിച്ചേക്കാം.
കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും മടിയിലിരുത്താൻ പാടില്ല. യാത്രചെയ്യുന്ന മുഴുവൻ പേർക്കും കാറിൽ സീറ്റുണ്ടായിരിക്കണം. ഈ നിർദ്ദേശം ഉൾപ്പെടുത്തി ഭേദഗതി വരുത്തിയ ഗതാഗതനിയമം ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഒമാനിൽ ആദ്യമായാണ് യാത്രക്കാർക്ക് മുഴുവൻ സീറ്റ് നിർബന്ധമാക്കുന്ന ഗതാഗതനിയമം കൊണ്ടുവരുന്നത്.
പലപ്പോഴും കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോഴാണ് കുട്ടികളെ മടിയിലിരുത്തേണ്ടി വരുന്നത്. പലപ്പോഴും ഒന്നിലധികം കുട്ടികൾ ഇത്തരത്തിൽ മടിയിലിരിക്കേണ്ടിവരുന്നു. ഇത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
സീറ്റ് ബെൽറ്റില്ലാത്തതിനാൽ മടിയിലിരിക്കുന്ന കുട്ടികൾ ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുപോകുന്ന സംഭവങ്ങളുണ്ട്. ആളെ കുത്തിനിറച്ചുപോകുന്ന ടാക്‌സികളും ചിലപ്പോൾ ഇത്തരം നിയമലംഘനങ്ങൾ നടത്താറുണ്ട്. ചെറിയകുട്ടികളെ സീറ്റിലിരുത്തി ബെൽറ്റിട്ട് സുരക്ഷിതമാക്കുന്ന ചൈൽഡ് സേഫ്റ്റി സീറ്റുകൾ ഉപയോഗിക്കുന്നതാണ് ഇത്തരംഘട്ടങ്ങളിൽ നല്ലത്.