- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി.സി.സി മൊബൈൽ റോമിങ് നിരക്കുകൾ ഒമാൻ കുറക്കുന്നു; പുതിയ നിരക്കുകൾ അടുത്ത ഏപ്രിൽ ഒന്നു മുതൽ
മസ്‌കത്ത്: ജി.സി.സി മൊബൈൽ റോമിങ് നിരക്കുകൾ കുറക്കാൻ ഒമാൻ ഒരുങ്ങുന്നു. വോയ്‌സ് കാൾ, എസ്.എം.എസ്, ഡാറ്റാ സേവനങ്ങൾ തുടങ്ങിയവക്ക് കുറഞ്ഞ നിരക്കുകൾ ബാധകമായിരിക്കും.അടുത്ത വർഷം ഏപ്രിൽ ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുകയെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി അറിയിച്ചു. ആറ് ജി.സി.സി രാജ്യങ്ങളിലെയും മൊബൈ
മസ്‌കത്ത്: ജി.സി.സി മൊബൈൽ റോമിങ് നിരക്കുകൾ കുറക്കാൻ ഒമാൻ ഒരുങ്ങുന്നു. വോയ്‌സ് കാൾ, എസ്.എം.എസ്, ഡാറ്റാ സേവനങ്ങൾ തുടങ്ങിയവക്ക് കുറഞ്ഞ നിരക്കുകൾ ബാധകമായിരിക്കും.അടുത്ത വർഷം ഏപ്രിൽ ഒന്നുമുതലായിരിക്കും പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുകയെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി അറിയിച്ചു.
ആറ് ജി.സി.സി രാജ്യങ്ങളിലെയും മൊബൈൽ സേവനദാതാക്കളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ജി.സി.സി റോമിങ് ഗ്രൂപ്പിന്റെ ശിപാർശക്ക് അനുസരിച്ചാണ് പുതുക്കിയ നിരക്കുകൾ നിശ്ചയിച്ചത്. ജി.സി.സി റോമിങ് ഗ്രൂപ്പിന്റെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഒമാൻടെൽ, ഉരീദു, ഫ്രണ്ടി എന്നിവയടക്കം ജി.സി.സി രാഷ്ട്രങ്ങളിലെ 17 സേവനദാതാക്കൾ ഇതിന് മറുപടി അറിയിച്ചതിനെ തുടർന്നാണ് നിരക്കുകൾ കുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലേക്ക് നീങ്ങിയത്. വോയ്‌സ് കാൾ, എസ്.എം.എസ് തുടങ്ങിയവയിൽ മൂന്നു വർഷംകൊണ്ടും ഡാറ്റാ സേവനങ്ങളിൽ അഞ്ചു വർഷം കൊണ്ടും കുറവ് വരുത്താനാണ് പദ്ധതി.