- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയതായി നിരത്തിലിറങ്ങാൻ കാത്ത് 40 ഓളം ലോഫ്ളോർ ബസുകൾ; ഈ വർഷം അവസാനത്തോടെ ഓടിത്തുടങ്ങുന്ന ബസുകളുടെ പ്രധാന റൂട്ടുകൾ അറിയാം
മസ്‌കറ്റ്: ഈ വർഷം അവസാനത്തോടെ മസ്‌കറ്റിൽ പുതിയതായി നിരത്തിലിറക്കാൻ പദ്ധതിയിടുന്നത് 40 ഓളം ബസുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ബസ് നിർമ്മാണ കമ്പനിയായ നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഡിഎൽ ബസ് ആൻഡ് കോച്ച് കമ്പനിയുമായി ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒഎൻടിസി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 40 ബസുകൾ ബാങ്ങാനാണ് കരാർ. ഒക്ടോബർ 15നു നവംബർ
മസ്‌കറ്റ്: ഈ വർഷം അവസാനത്തോടെ മസ്‌കറ്റിൽ പുതിയതായി നിരത്തിലിറക്കാൻ പദ്ധതിയിടുന്നത് 40 ഓളം ബസുകൾ. യൂറോപ്പിലെ ഏറ്റവും വലിയ ബസ് നിർമ്മാണ കമ്പനിയായ നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഡിഎൽ ബസ് ആൻഡ് കോച്ച് കമ്പനിയുമായി ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒഎൻടിസി കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. 40 ബസുകൾ ബാങ്ങാനാണ് കരാർ. ഒക്ടോബർ 15നു നവംബർ 15നും ഇടയിൽ ബസുകൾ നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സീബ് മുതൽ റുവി വരെയുള്ള ഭാഗങ്ങളാണ് ആദ്യ ബസ് റൂട്ടെന്ന് ഒഎൻടിസി ചെയർമാൻ അറിയിച്ചു. രണ്ടാമത്തേത് റുവി മുതൽ വാദി അഡെയ് വരെയുള്ളതാണ്. ഇവിടന്ന് മുത്രാഹ് വരെയുള്ള ഭാഗവും മുത്രാഹ് മുതൽ വാദി അഡെയ് വരെയും ഉള്ളതാണ് ബസിന്റെ റൂട്ട്. മൂന്നാമത്തെ റൂട്ട് അൽ ഖൗദിൽ നിന്നും സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലേക്കുള്ളതാണ്. നഗരത്തിലെ പൊതു വാഹനയാത്ര കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നതെന്ന് ഒഎൻടിസി അറിയിച്ചു.
വളരെയധികം പ്രത്യേകതകളോടെയാണ് ഒഎൻടിസി ഈ ബസുകൾ നിരത്തിലിറക്കുന്നത്. കുടുംബങ്ങൾക്കും, വനിതകൾക്കും, അംഗവൈകല്യമുള്ള യാത്രക്കാർക്കുമായി പ്രത്യകം സ്ഥലം അനുവദിച്ചിട്ടുണ്ട്. സുൽത്താനേറ്റിലെ റോഡുകളുടെ പ്രത്യേകതയ്ക്ക് അനുസരിച്ചുള്ളതാണ് ബസുകൾ.