- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുക്കിയ വിസ നിരക്കുകൾ 26 മുതൽ നിലവിൽ; വിസ പുതുക്കുന്നവരും പുതിയ വിസയ്ക്കപേക്ഷിക്കുന്നവരും പ്രതിസന്ധിയിലാകും
മസ്‌ക്കറ്റ്: പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിലെ വിസ നിരക്കുകൾ 26 മുതൽ നിലവിൽ വരും. നേരത്തെ 21 മുതൽ വിസ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നവംബർ 26 മുതലാണ് പുതുക്കിയ വിസ നിരക്കുകൾ നിലവിൽ വരികയെന്ന് റോയൽ ഒമാൻ പൊലീസ് വാർത്ത സമ്മേളനം നടത്തി അറിയിച്ചു. പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും വിസ പ
മസ്‌ക്കറ്റ്: പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിലെ വിസ നിരക്കുകൾ 26 മുതൽ നിലവിൽ വരും. നേരത്തെ 21 മുതൽ വിസ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നവംബർ 26 മുതലാണ് പുതുക്കിയ വിസ നിരക്കുകൾ നിലവിൽ വരികയെന്ന് റോയൽ ഒമാൻ പൊലീസ് വാർത്ത സമ്മേളനം നടത്തി അറിയിച്ചു.
പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കും വിസ പുതുക്കുന്നവർക്കുമാണ് വർധനവ് ബാധകമാവുക. ഇൻവെസ്റ്റർ വിസ നിരക്കുകൾ 20 ഒമാൻ റിയാലിൽ നിന്ന് 50 ലേയ്ക്ക് ഉയർത്തി. വിസിറ്റ് വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെ നിരക്കും ഉയർത്തി. 20 ഒമാൻ റിയാലിൽ നിന്ന് 30 റിയാലാക്കിയാണ് ഉയർത്തിയത്.
ഫാമിലി വിസ, വിസിറ്റ് വിസ എന്നിവ ലഭിച്ചാൽ മൂന്ന് മാസത്തിനകം രാജ്യം സന്ദർശിക്കണം. ആറ് മാസമായിരുന്നു മുൻപ് കാലാവധി. വിസ പുതുക്കുന്നതിന്റെ നിരക്കും ഉയരും, വിസ പുതുക്കുന്നതിന് 50 ഒമാൻ റിയാലാണ് ഈടാക്കുന്നത്. ഫാമിലി വിസ, സ്റ്റുഡന്റ് വിസ എന്നിവ പുതുക്കുന്നതിന് 30 ഒമാൻ റിയാലാണ് നവംബർ 26 മുതൽ ഈടാക്കുക. ഇതിന് പുറമെ ബിസിനസുകാർക്കായി എക്സ്‌പ്രസ് വിസയും അനുവദിക്കുന്നുണ്ട്.