- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ രാവിലെ മുതൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ; വെള്ളപ്പൊക്കവും വൈദ്യുത തടസവും ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
മസ്‌കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട അശോഭ ചുഴിലിക്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യത. വ്യാഴാഴ്ച പുലർച്ചെ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പൗരന്മാർ കടൽത്തീരം, വാദി തുടങ്ങിയ സ്ഥലങ്ങളിൽ ഇടപെടു
മസ്‌കറ്റ്: അറബിക്കടലിൽ രൂപം കൊണ്ട അശോഭ ചുഴിലിക്കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യത. വ്യാഴാഴ്ച പുലർച്ചെ സുൽത്താനേറ്റിന്റെ ചില ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
പൗരന്മാർ കടൽത്തീരം, വാദി തുടങ്ങിയ സ്ഥലങ്ങളിൽ ഇടപെടുന്നതിൽ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വാദികളിലെ വെള്ളപ്പൊക്ക സാധ്യത മുൻനിർത്തി ജാഗ്രത പുലർത്തണമെന്ന് മസ്‌കത്ത് നഗരസഭാ ജീവനക്കാരോട് നിർദേശിച്ചു. ചുഴലിക്കാറ്റ് മൂലം വൈദ്യുതി മുടക്കം ഒഴിവാക്കുമെന്ന് പബ്‌ളിക് അഥോറിറ്റി ഫോർ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കും. ജനങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കരുതെന്നും മഴവെള്ളപ്പാച്ചിൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. 65 മുതൽ 70 കി.മീ. വരെ വേഗത്തിലുള്ള കാറ്റ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ 90 മുതൽ 120 കി.മീ. വരെ ആകാമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നത്. തെക്കൻ ശർഖിയ കൂടാതെ വടക്കൻ ശർഖിയ, മസ്‌കത്ത്, ദാഖിലിയ, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച വൈകുന്നേരം വരെ ശക്തമായ കാറ്റും മഴയും ഉണ്ടാകാൻ സാധ്യതുണ്ടെന്നാണ് റിപ്പോർട്ട്.
ഇപ്പോൾ ഒമാനിലെ സൂറിൽ നിന്ന് ഏതാണ്ട് 600 കിലോമീറ്റർ അകലെ അറബിക്കടലിലാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. 35 മുതൽ 45 നോട്ട് വേഗതയിലാകും കാറ്റ് വീശുന്നത്. ചിലപ്പോൾ കാറ്റ് ഗതിമാറി പോകാനും സാധ്യതകൾ ഏറെയുണ്ട്. എന്നാൽ നിലവിലെ കണക്കുകൾ പ്രകാരം കാറ്റ് ഒമാനിലെ തെക്കൻ ശർഖിയ വഴി കടന്നു പോകുമെന്നാണ് വിലയിരുത്തുന്നത്. 65 മുതൽ 70 കി.മീ. വരെ വേഗത്തിലുള്ള കാറ്റ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ 90 മുതൽ 120 കി.മീ. വരെ ആകാമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നത്.