മസ്‌കത്ത്: ബുധനാഴ്ച വൈകുന്നേരം ുതൽ ഒമാനിൽ പരക്കെ കനത്തമഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ ിരീക്ഷണവകുപ്പ് അറിയിച്ചു. കനത്ത മഴയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രതപുലർത്തണമെന്നും വാദി മുറിച്ചു കടക്കുമ്പോൾ അതിശ്രദ്ധ ുലർത്തണമെന്നും അഥോറിറ്റി മുന്നറിയിപ്പുനൽകി. വാഹനങ്ങൾ വാദിയിൽ ഇറക്കരുതെന്ന മുന്നറിയിപ്പാണ് ഇതിൽ പ്രധാനപ്പെട്ടത്.

വെള്ളത്തിന്റെ ശക്തി അറിയാതെ വാഹനം വാദിയിൽ ഇറക്കിയത് കാരണം ഒഴുക്കിൽപെട്ട സംഭവങ്ങൾ നിരവധിയാണ്. ഇത്തരം സംഭവങ്ങളിൽ ജീവഹാനി സംഭവിച്ചവരും നിരവധിയാണ്. കാൽ നടക്കാരും വാദികളിൽ ഇറങ്ങരുതെന്ന് പൊലീസ് മുന്നറിപ്പ് നൽകുന്നു. അടുത്തിടെ വാദിയിൽ ഇറങ്ങുന്നത് ശിക്ഷാർഹമായ കുറ്റമായി പൊലീസ് പ്രഖ്യാപിച്ചിരുന്നു.

മുസന്തം ഗവർണറേറ്റിൽ നിന്നാരംഭിക്കുന്ന മഴ ഒമാന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിലുള്ളത്.വ്യാഴാഴ്ച രാവിലെ വരെ മഴ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചിലയിടങ്ങളിൽ ശക്തമായ കാറ്റും മഴക്കൊപ്പമുണ്ടാവുമെന്നും മുന്നറിയിപ്പിലുണ്ട്. ചിലയിടങ്ങളിൽ ഇടി മിന്നലിനും സാധ്യതയുണ്ട്.

കാലാവസ്ഥാ വ്യതിയാനമുണ്ടാവുമ്പോൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നുമാണ് പൊലീസ് നൽകുന്ന നിർദ്ദേശം. മുസന്ദം, ഒമാൻ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകുമെന്നതിനാൽ മത്സ്യ ത്തൊഴിലാളികൾ
ജാഗ്രത പാലിക്കണം.