മസ്‌കത്ത്: രാജ്യത്ത് ഉണ്ടാകുന്ന കാലാവസഥാ വ്യതിയാനത്തിൽ അപകടം പതിവ് കാഴ്‌ച്ചായാകുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ പൊടിക്കാറ്റിൽപെട്ട് ഉണ്ടായ കാർ അപകടത്തിൽ മലയാളികൾക്ക് പരുക്കേറ്റു. ഹൈമയിൽ കാർ മറിഞ്ഞ് രണ്ടു മലയാളികളടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസ്, കണ്ണൂർ ഇരിട്ടി സ്വദേശി ഷൈൻ, ജുനൈസിന്റെ സഹപ്രവർത്തകനായ ബംഗ്‌ളാദേശ് സ്വദേശി എന്നിവർക്കാണ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ ജുനൈസ് നിസ്വ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. മസ്‌കത്തിൽനിന്ന് 530 കി.മീ. അകലെ ഹൈമയിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സലാലയിൽ ഇന്റർനാഷനൽ റോസ് എൽ.എൽ.സി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റ ഷൈൻ. ജുനൈസ് ദാരിസിൽ ഇലക്ട്രീഷ്യനാണ്. ജോലി ആവശ്യാർഥം ദുഃഖമിലേക്ക് പോവുകയായിരുന്നു ഇവർ.

പൊടിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ അരികിലെ മരുഭൂമിയിലേക്ക് മറിയുകയായിരുന്നു. മൂന്നുവട്ടം മറിഞ്ഞ കാർ പൂർണമായും നശിച്ചു. പൊലീസത്തെി മൂവരെയും ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അബോധാവസ്ഥയിലായ ജുനൈസിനെയും ഷൈനിനെയും വിദഗ്ധ ചികിത്സക്ക് നിസ്വയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജുനൈസിന്റെ തലയിൽ രക്തസ്രാവമുള്ളതായാണ് ഡോക്ടർമാർ

രണ്ടു ദിവസമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയും ശക്തമായ പൊടിക്കാറ്റുമാണ് അനുഭവപ്പെടുന്നത്.