മസ്‌കത്ത്: ഒമാന്റെ തീരപ്രദേശങ്ങളെ പൊടിക്കാറ്റ് ബാധിക്കുമെന്ന പ്രചാരണം തെറ്റണെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്റർ പുറത്തിറക്കിയ ഏറ്റവും പുതിയ വിശകലനത്തിൽ ഒമാനെ ബാധിക്കുന്ന പൊടിക്കാറ്റിന്റെ സൂചനയില്ല.

ഇറാനിൽ നിന്ന് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് ഒരു പൊടിക്കാറ്റ് നീങ്ങുന്നുണ്ടെന്നും ഇത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നും അവകാശപ്പെടുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഈ വിശദീകരണം. കൃത്യമായ കാലാവസ്ഥാ അപ്ഡേറ്റുകൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു.