- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമം; പതിനെട്ട് ഏഷ്യൻ പൗരൻമാരെ പിടികൂടി പോലീസ്; കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 18 ഏഷ്യൻ പൗരൻമാരെ മുസന്ദം ഗവർണറേറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനുള്ള റോയൽ ഒമാൻ പൊലീസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
അറസ്റ്റിലായവരെ സംബന്ധിച്ച നിയമനടപടികൾ പുരോഗമിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനായി പൊലീസ് ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതിലൂടെ ഉണ്ടാകാവുന്ന അപകടങ്ങളും നിയമപരമായ പ്രത്യാഘാതങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Next Story




