- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ റൂട്ടുകൾ ആരംഭിച്ചതോടെ വളർച്ചയ്ക്ക് കരുത്തായി; യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധനവ്; ആകാശം കീഴടക്കി ഒമാൻ എയറിന്റെ തേരോട്ടം

മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ 2025 സാമ്പത്തിക വർഷത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദീർഘകാല വളർച്ച ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് കമ്പനി നടപ്പിലാക്കിയ പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഒമാൻ എയർ അധികൃതർ വ്യക്തമാക്കി.
2025-ൽ മൊത്തം 58 ലക്ഷം യാത്രക്കാരാണ് ഒമാൻ എയർ തിരഞ്ഞെടുത്തത്. 2024-നെ അപേക്ഷിച്ച് 8 ശതമാനവും, 2022-ലെ കണക്കുകൾ പരിശോധിക്കുമ്പോൾ 57 ശതമാനം വൻ വർധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിലെ പൊതുവായ വളർച്ചാ നിരക്കിനേക്കാൾ ബഹുദൂരം മുന്നിലെത്താൻ ഒമാൻ എയറിന് സാധിച്ചു.
ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിൽ ഒമാൻ എയർ വഹിക്കുന്ന നിർണ്ണായക പങ്കിനെ ഈ കണക്കുകൾ അടിവരയിടുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ലാഭക്ഷമത വർധിപ്പിക്കാനാവശ്യമായ കൂടുതൽ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്പനിയുടെ തീരുമാനം.


