- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂടൽമഞ്ഞ് മുന്നറിയിപ്പും; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്‌കത്ത്: ഒമാനിലെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുസന്ദം, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത് എന്നീ ഗവർണറേറ്റുകളിലും ദാഖിലിയ ഗവർണറേറ്റിന്റെയും ഹജർ പർവതനിരകളുടെയും ഭാഗങ്ങളിലുമാണ് മഴയ്ക്ക് സാധ്യത.
മിക്ക ഗവർണറേറ്റുകളിലും ഭാഗികമായി മേഘാവൃതമായ ആകാശമാണ് ഉള്ളതെന്നും മുന്നറിയിപ്പിൽ പറയുന്നു.
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലും ഒമാൻ കടൽ തീരത്തിന്റെ ചില ഭാഗങ്ങളിലും താഴ്ന്ന മേഘങ്ങൾക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. മൂടൽമഞ്ഞും മഴയും കാരണം ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
Next Story