- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഹൈക്കിങ്ങിനിടെ കാൽ തെന്നി വീണ് അപകടം; വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്; എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എല്ലാ സഹായവും ഉറപ്പാക്കിയെന്ന് പോലീസ്
മസ്കറ്റ്: ഒമാനില്‍ മല മുകളിൽ കയറുന്നതിനിടെ വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. മസ്കത്ത് ഗവർണറേറ്റ് ബൗഷർ വിലായത്തിലെ പർവത പ്രദേശങ്ങളിൽ ഒന്നിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്.
ഉടനെ തന്നെ സ്ഥലത്ത് എത്തിയ റോയൽ ഒമാൻ പോലീസ് ഏവിയേഷൻ യൂണിറ്റ് വിനോദസഞ്ചാരിയെ ഹെലികോപ്റ്റർ മാര്‍ഗം ഖൗല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പർവതാരോഹകന് വേണ്ട വൈദ്യസഹായം ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.
Next Story