ഭാര്യയുടെ പാസ്‌പോർട്ട് ഉപയോഗിച്ച് വിദേശ വനിതയെ യുഎഇയിലേക്ക് കടത്താൻ ശ്രമിച്ച ഒമാൻ യുവാവ് പിടിയിൽ. ഇന്തോനേഷ്യൻ യുവതിയെ യുഎഇയിലേയ്ക്ക് കടത്താൻ ശ്രമിച്ച കേസിലാണ് ഒമാനി അറസ്റ്റിലായത്.

പിടിയിലായ യുവതിക്ക് മാരകമായ പകർച്ചവ്യാധിയുള്ളതായും അധികൃതർ കണ്ടെത്തി. സാംക്രമിക രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ ത്തുടർന്ന് ഒമാനിൽ നിന്ന് നാട്കടത്തിയ യുവതിയെയാണ് 700 ദിർഹം രൂപ വാങ്ങി യുഎഇയിലേക്ക് കടത്താൻ യുവാവ് സ്രമിച്ചത്. യുഎഇയ്ക്കും ഒമാനിനും ഇടയിലുള്ള അൽ ഹിലി അതിർത്തി ചെക്ക്‌പോസ്റ്റിൽ വച്ചാണ് ഇരുവരും അധികൃതരുടെ കൈയിലക പ്പെട്ടത്. വാഹനത്തിലെത്തിയ യുവാവ് അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നു. അധികൃതർ ഐഡി കാർഡുകൾ ആവശ്യപ്പെട്ടപ്പോൾ യുവാവ് തന്റേയും ഭാര്യയുടേയും ഐഡികളാണ് നൽകിയത്. ഒപ്പമുള്ള യുവതി തന്റെ ഭാര്യയാണെന്നും യുവാവ് പറഞ്ഞു.

എന്നാൽ സംശയം തോന്നിയ പൊലീസ് യുവതിയുടെ മുഖം കാണണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് യുവാവിനൊപ്പമുള്ളത് നാടുകടത്തപ്പെട്ട യുവതിയാണെന്ന് പൊലീസ് കണ്ടെത്തിയത്.പകർച്ചവ്യാധിയുള്ളതായി കണ്ടെത്തിയതിനാലാണ് തന്നെ നാടുകടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ ജീവിത പ്രാരാബ്ധങ്ങൾ ഉള്ളതിനാലാണ് വീണ്ടും രാജ്യത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതെന്നും അവർ വ്യക്തമാക്കി.