- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കൾക്ക് പണം നല്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചു: ഒമാൻ പൗരൻ ഇന്ത്യയിൽ അറസ്റ്റിൽ
മസ്‌കറ്റ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച ഒമാൻ പൗരനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ബർക്ക സ്വദേശിയായ 37 കാരനാണ് അറസ്റ്റിലായതെന്ന് ന്യൂഡൽഹിയിലെ ഒമാനി കോൺസുലേറ്റ് അറിയിച്ചു. ഒമാനി അല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനുള്ള അനുമതി സുൽത്താനേറ്റിൽ നിന്ന് ഇയാൾ വാങ്ങിയിട്ടുമില്ല. വിദേശിയെ വിവാഹം കഴിക്കണമെങ്കിൽ ഒമാനിക
മസ്‌കറ്റ്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച ഒമാൻ പൗരനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു. ബർക്ക സ്വദേശിയായ 37 കാരനാണ് അറസ്റ്റിലായതെന്ന് ന്യൂഡൽഹിയിലെ ഒമാനി കോൺസുലേറ്റ് അറിയിച്ചു.
ഒമാനി അല്ലാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനുള്ള അനുമതി സുൽത്താനേറ്റിൽ നിന്ന് ഇയാൾ വാങ്ങിയിട്ടുമില്ല. വിദേശിയെ വിവാഹം കഴിക്കണമെങ്കിൽ ഒമാനികൾ അനുമതി വാങ്ങണമെന്നതാണ് ഒമാൻ നിയമം. ഈ നിയമം ലംഘിച്ചതിനാൽ ഇയാൾ ഒമാനിലെത്തിയാൽ അവിടത്തെ ശിക്ഷയും അനുഭവിക്കേണ്ടിവരും. ഹൈദരാബിദിൽ തിങ്കളാഴ്ചയാണ് ഒമാനി അറസ്റ്റിലായത്. 18 വയസിൽ താഴെയുള്ള വിവാഹം ഇന്ത്യൻ നിയമം അനുസരിച്ച് കുറ്റകരമാണ്.
പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നിർബന്ധിച്ച് പണം നൽകിയാണ് ഒമാനി വിവാഹം നടത്തിയത്. ഇത് ആദ്യമായല്ല ഇത്തരം കുരുക്കിൽ ഒമാനികൾ ചാടുന്നത്.
നിർഭയ ആക്ട് സെക്ക്ഷൻ 406,420 ഐപിസി9,10,11,2006 വിവാഹനിയമം ലംഘനം എന്നിവ അനുസരിച്ച് ഒമാനിയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹ ചെലവുകൾക്കായി ഒമാനി 30,000 രൂപ പെൺവീട്ടുകാർക്ക് നൽകിയിരുന്നു. കേസിനെക്കുറിച്ച് അന്വേഷണം തുടരും.