- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖലാ സ്ഥപനങ്ങളിൽ കുറഞ്ഞ വേതനത്തിനും ജോലി ചെയ്യാൻ ഒമാനി ചെറുപ്പക്കാർ തയാറാണെന്ന് സർവേ; ഭാവിയിൽ പ്രവാസികൾക്കു തിരിച്ചടിയാകുമോ?
മസ്‌ക്കറ്റ്: കുറഞ്ഞ ശമ്പളത്തിനായാലും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ഒമാനി ചെറുപ്പക്കാർ തയാറാകുന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ പ്രവാസികൾക്കു തിരിച്ചടിയാകുന്ന ഈ സർവേ ഫലം ഭയത്തോടെയാണ് മലയാളികളുൾപ്പെടെയുള്ള സമൂഹം നോക്കിക്കാണുന്നത്. സ്വകാര്യ മേഖലയിലേക്കാളും കുറ
മസ്‌ക്കറ്റ്: കുറഞ്ഞ ശമ്പളത്തിനായാലും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ഒമാനി ചെറുപ്പക്കാർ തയാറാകുന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ പ്രവാസികൾക്കു തിരിച്ചടിയാകുന്ന ഈ സർവേ ഫലം ഭയത്തോടെയാണ് മലയാളികളുൾപ്പെടെയുള്ള സമൂഹം നോക്കിക്കാണുന്നത്. സ്വകാര്യ മേഖലയിലേക്കാളും കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെങ്കിലും ഒമാനി ചെറുപ്പക്കാർക്ക് പൊതുമേഖലാ സ്ഥാപനങ്ങളോടാണ് കൂടുതൽ താത്പര്യം.
ജോലി സ്ഥിരതയും കരിയർ ഡെവലപ്‌മെന്റ് സാഹചര്യവും പൊതുമേഖലാ സ്ഥാപനങ്ങളിൽ കൂടുതലായതിനാലാണ് കൂടുതൽ ചെറുപ്പക്കാരും ഇവിടേക്ക് തിരിയുന്നത്. എന്നാൽ കുറഞ്ഞ ശമ്പളം എന്നതു മാത്രമാണ് ഏക പോരായ്മ. ജോലി തേടുന്നവരിൽ 95 ശതമാനം പേരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കണമെന്നുള്ള താത്പര്യത്തോടെയുള്ളവരാണ്. ഹയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ സർവേയിലും 85 ശതമാനം പേരും പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി സ്വപ്‌നം കാണുന്നവരാണ്. അതേസമയം 12 ശതമാനം പേർ സ്വകാര്യമേഖലകളിൽ ജോലി ചെയ്യാനും മൂന്നു ശതമാനം പേർ സ്വന്തമായി ബിസനസ് നടത്താനും താത്പര്യപ്പെടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഹയർ എഡ്യുക്കേഷൻ വിദ്യാർത്ഥികൾ അവർക്ക് 25 മുതൽ 50 ശതമാനം വരെ ശമ്പള വർധന ലഭിച്ചാൽ മാത്രമേ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പോകാൻ തയാറാകുന്നുള്ളൂ എന്നും വെളിപ്പെടുത്തുന്നു. മെച്ചപ്പെട്ട ശമ്പളം ലഭിച്ചാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ വിദ്യാർത്ഥിനികൾ തയാറാണ്.
ഒമാനിലെ സ്വകാര്യ മേഖല തൊഴിൽ തേടുന്നവർക്ക് ഒരു സ്വപ്‌ന ഭൂമിയേ ആവുന്നില്ല എന്നതാണ് സർവേ വെളിപ്പെടുത്തുന്നത്. ജോലിയിലുള്ള സ്ഥിരതയും പ്രമോഷൻ സാധ്യതയുമാണ് ചെറുപ്പക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്നത്.