- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതസർ ട്രെയിനിൽ ബോംബ് കണ്ടെത്തി; ടോയ്ലെറ്റിൽനിന്ന് കണ്ടെത്തിയ ബോംബ് നിർവീര്യമാക്കിയെന്നു പൊലീസ്
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ ട്രയിനിൽ സ്ഫോടകവസ്തു കണ്ടെത്തി. അമൃതസറിലേയ്ക്കു പോകുന്ന ട്രെയിനിൽ അമേഠി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ബോംബ് കണ്ടെത്തിയത്. എഴുപതാം സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബോംബ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടർന്ന് അമേഠി സ്റ്റേഷനിൽ ട്രെയിൻ നിർത്തുകയും രണ്ട് ബോഗികളിൽനിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും ഇത് നർവ്വീര്യമാക്കിയതായും പൊലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു. ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പൊലീസ് കണ്ടെത്തി. ലഷ്‌കർ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. അതേസമയം, ട്രെയിനിൽനിന്ന് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന് ഭീകരബന്ധമില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ശിവേന്ദ്ര ശുക്ല അറിയിച്ചു. സംഭവം പൊലീസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ ട്രയിനിൽ സ്ഫോടകവസ്തു കണ്ടെത്തി. അമൃതസറിലേയ്ക്കു പോകുന്ന ട്രെയിനിൽ അമേഠി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ബോംബ് കണ്ടെത്തിയത്. എഴുപതാം സ്വാതന്ത്ര്യദിനാചരണത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബോംബ് കണ്ടെത്തിയത്.
ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ തുടർന്ന് അമേഠി സ്റ്റേഷനിൽ ട്രെയിൻ നിർത്തുകയും രണ്ട് ബോഗികളിൽനിന്ന് യാത്രക്കാരെ ഇറക്കി പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് ബോംബാണെന്ന് സ്ഥിരീകരിച്ചത്. കുറഞ്ഞ സ്ഫോടനശേഷിയുള്ള ബോംബാണ് കണ്ടെത്തിയതെന്നും ഇത് നർവ്വീര്യമാക്കിയതായും പൊലീസ് സൂപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു.
ബോംബിനൊപ്പം ഒരു ഭീഷണിക്കത്തും പൊലീസ് കണ്ടെത്തി. ലഷ്‌കർ ഇ തൊയ്ബ തീവ്രവാദി അബു ദുജാനയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്നാണ് കത്തിലെ ഭീഷണി. അതേസമയം, ട്രെയിനിൽനിന്ന് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിന് ഭീകരബന്ധമില്ലെന്ന് റെയിൽവേ ഡിവിഷണൽ മാനേജർ ശിവേന്ദ്ര ശുക്ല അറിയിച്ചു. സംഭവം പൊലീസ് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.