- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് ഓമിക്രോൺ ആശങ്ക; ഇംഗ്ലണ്ടിൽ നിന്ന് എത്തിയ ഡോക്ടറുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു; 46 കാരന്റെ സമ്പർക്ക പട്ടികയിൽ നാല് ജില്ലകളിൽ നിന്നുള്ളവർ; ഭീതി ഏറിയത് കർണാടകയിൽ ഓമിക്രോൺ സ്ഥിരീകരിച്ചതോടെ; ബെംഗളൂരുവിൽ ആഫ്രിക്കയിൽ നിന്ന് എത്തിയ 10 യാത്രക്കാരുടെ വിവരമില്ല; നെട്ടോട്ടമോടി അധികൃതർ
കോഴിക്കോട്: കോഴിക്കോട്ട് ഓമിക്രോണിന് എതിരെ കനത്ത ജാഗ്രത. നവംബർ 21 ന് ഇംഗ്ലണ്ടിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച 46 കാരനായ ഡോക്ടറുടെ സ്രവം ഓമിക്രോൺ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡിഎംഒ ഉമർ ഫറൂഖ് അറിയിച്ചു. കഴിഞ്ഞ മാസം 25 നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിൽ ഓമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോകട്‌റുടെ സ്രവം ഓമിക്രോൺ പരിശോധനക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. രോഗിയുടെ അമ്മക്കും പോസിറ്റീവാണ്.
ഇയാളുടെ സമ്പർക്ക പട്ടികയിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. അധികൃതർ സമ്പർക്ക പട്ടിക തയ്യാറാക്കി മറ്റ് ജില്ലകളിലേക്ക് അയച്ചു. രോഗിയുടെ അമ്മയുടെയും വീട്ടുജോലിക്കാരിയുടെയും സ്രവം എടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഇയാളുമായി സമ്പർക്കമുള്ളവർ കുറവാണ്. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് കർണാടകയിലെത്തിയയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രകളെ കരുതലയോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
ബെംഗളൂരുവിൽ എത്തിയ 10 യാത്രക്കാരുടെ വിവരമില്ല
അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരുടെ വിവരമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കി. വിദേശികളുടെ ബംഗളൂരുവിലെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവിൽ എത്തിയത്. ഇതിൽ 10 പേരുടെ വിലാസം കണ്ടെത്താനായിട്ടില്ല. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ബൃഹത് ബംഗളൂരു മഹാനഗര പാലിക കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
ഇവരെ കണ്ടെത്തുന്നതിനുള്ള ട്രാക്കിങ് പ്രക്രിയ നടന്നുവരികയാണ്. ഫോണിൽ വിളിച്ചിട്ട് പ്രതികരിക്കാത്തവരെ കണ്ടെത്തുന്നതിന് പ്രോട്ടോക്കോൾ അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ഗൗരവ് ഗുപ്ത അറിയിച്ചു.കർണാടകയിൽ രണ്ട് പുരുഷന്മാരിലാണ് കോവിഡ്-19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ദക്ഷിണാഫ്രിക്കൻ പൗരനും ഒരാൾ ഡോക്ടറുമാണ്.
മറുനാടന് മലയാളി ബ്യൂറോ