തിരുവനന്തപുരം: എം ശിവശങ്കരനെ നിലവിലെ അവസ്ഥയിൽ ദുഃഖം പ്രകടിപ്പിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശിവശങ്കരനെ തള്ളിപ്പറയാതെയാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും, നല്ലൊരു ഉദ്യോഗസ്ഥൻ ആയിരുന്നുവെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

രാഷ്ട്രീയ നിരീക്ഷകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഇ്ക്കാര്യം ഫേസ്‌ബുക്കിൽ കുറിച്ച്. ശിവശങ്കരനെ വഷളാക്കിയത് പിണറായി വിജയനാണോ എന്ന തന്റെ ചോദ്യത്തിന് ഉമ്മൻ ചാണ്ടി നൽകിയ മറുപടിയും ജോമോൻ കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയിൽ തനിക്കു ദുഃഖം ഉണ്ടെന്നു ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം . ശിവശങ്കരന്റെ ഇപ്പോളത്തെ അവസ്ഥയിൽ തനിക്കു ദുഃഖം ഉണ്ടെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശിവശങ്കരനെ തനിക്കു നന്നായിട്ടു അറിയാമെന്നും , നല്ലൊരു ഉദ്യോഗസ്ഥൻ ആയിരുന്നു എന്നും , ശിവശങ്കരൻ മലപ്പുറം കളക്ടർ ആയിരുന്നപ്പോൾ താൻ അന്ന് മുഖ്യമന്ത്രി ആയിരിന്നു എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ ഇന്ന് രാവിലെ 8 മണിക്ക് ഞാൻ (29/10/2020) തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ വച്ച് നേരിൽ കണ്ടപ്പോൾ 'ഇന്ന് ഒരു നല്ല ദിവസം ആണല്ലോ ' എന്ന് ഞാൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു ' അതെന്താണ് നല്ല ദിവസം ?'
അപ്പോൾ ഞാൻ പറഞ്ഞു ' ശിവശങ്കരനെ അറസ്റ്റ് ചെയ്ത ദിവസം ആണെല്ലോ ' എന്ന് പറഞ്ഞപ്പോൾ ആണ് ശിവശങ്കരനെ കുറിച്ച് ഉമ്മൻ ചാണ്ടി പറയാൻ ഇടയായത്.

ശിവശങ്കരൻ നല്ല ഒരു ഉദ്യോഗസ്ഥൻ ആയിരിന്നു എന്നുള്ള ഉമ്മൻ ചാണ്ടിയുടെ മറുപടിക്കു ഞാൻ ഒരു മറു ചോദ്യം ഉമ്മൻ ചാണ്ടിയോട് ചോദിച്ചു
' അപ്പോൾ ശിവശങ്കരനെ വഷളാക്കിയത് മുഖ്യമന്ത്രി പിണറായി ആണോ?' അപ്പോൾ അദ്ദേഹം ഒരു ചിരി ചിരിച്ചിട്ട് എന്നോട് മറുപടി പറഞ്ഞു
' ഒരു ഉദ്യോഗസ്ഥന് അമിത അധികാരം കൊടുത്തു ആർക്കും ചൊദ്യം ചെയ്യപ്പെടാത്ത ഒരു ഉദ്യോഗസ്ഥനായി മാറ്റിയാൽ ഇതൊക്കെ സംഭവിക്കും '
ജോമോൻ പുത്തൻപുരയ്ക്കൽ
രാഷ്ട്രീയ നിരീക്ഷകൻ
ഫേസ്‌ബുക്ക് പോസ്റ്റ്
29/10/2020

മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രവും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കു അധികാരത്തിൽ തുടരാനുള്ള ധാർമ്മികാവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻ ചാണ്ടി ഇന്നലെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എല്ലാ സർക്കാരുകളുടെയും കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ കേസിൽപ്പെടുകയും അവർക്ക് എതിരെ നടപടി ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി അദ്ദേഹത്തിന്റെ ഓഫീസിന്റെ പൂർണ്ണ ചുമതല വഹിച്ച പ്രിൻസിപ്പൽ സെക്രട്ടറി തന്നെ അത്യന്തം ഗുരുതരമായ കേസിൽപ്പെടുന്നതു കേരളത്തിൽ ആദ്യമാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചിരുന്നു.