- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി.സി.ജോർജിന് തന്റടുത്ത് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി; ജോർജ്ജ് പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്നും കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണെന്ന പി സി ജോർജ്ജിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. പി.സി.ജോർജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹത്തിന് തന്റടുത്ത് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പി സി ജോർജ്ജ് പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
മുന്നണി പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതിൽ കഴിഞ്ഞ ദിവസം പി.സി.ജോർജ് ഉമ്മൻ ചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമർശനമുയർത്തിയിരുന്നു.
കരുണാകരനെ ചാരക്കേസിൽ കുടുക്കിയ ഉമ്മൻ ചാണ്ടിക്ക് മൂർഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സിൽവെച്ച് പെരുമാറുമെന്നും പി.സി.ജോർജ് പറയുകയുണ്ടായി. മുസ്ലിം ലീഗിനെ ഇപ്പോൾ ജിഹാദികൾ പിടിമുറുക്കിയിരിക്കുകയാണ്. കോൺഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികൾ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ