- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർ പ്രദേശിൽ വിവാഹ ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്; സൺ ഗ്ലാസ് വച്ച് നൃത്തം ചെയ്ത വധു രക്ഷപെട്ടു

X
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. വധുവിന്റെ വിവാഹാഘോഷ പരിപാടിയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറിയാണ് അപകടം.സംഭവത്തിൽ ഒരാൾ മരിച്ചു 12 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വധു പരിക്കില്ലാതെ രക്ഷപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു വെളുത്ത കാറിന്റെ സൺറൂഫിൽ നിന്ന് യുവതി നൃത്തം ചെയ്യുന്നിടെയാണ് അപകടമുണ്ടാകുന്നത്. വിവാഹ വസ്ത്രം ധരിച്ച് സൺ ഗ്ലാസ് വച്ച് പാട്ടിനൊത്ത് നൃത്തം ചെയ്യുകയായിരുന്നു വധു. പതിയെ നീങ്ങുന്ന കാറിന് ചുറ്റും നിരവധി ആളുകളുമുണ്ട്. ഇതിനിടെ അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനം ഇടിച്ചുകയറി. ഉറക്കെയുള്ള കരച്ചിലിലാണ് വീഡിയോ അവസാനിക്കുന്നത്.
Next Story

