തിരുവനന്തപുരം: ടെക്‌നോപാർക്ക് ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ബ്രൈമൂരിലെആദിവാസി കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകുന്നു.

അൻപതു  ആദിവാസി കുടുംബങ്ങൾക്ക്  പലവ്യഞ്ജനവും പായസകിറ്റും ഉൾപ്പെടെ അവശ്യ സാധനങ്ങൾ അടങ്ങിയ ഓണ കിറ്റ്  22 നു രാവിലെ 10 മണിക്ക് അവരുടെ വീടുകളിലെത്തി  പ്രതിധ്വനി പ്രവർത്തകർ  കൈമാറും.

വിവിധ കമ്പനികളിലെ ജീവനക്കാർ ആണ് കിറ്റ് സ്‌പോൻസർ ചെയ്തിരിക്കുന്നത്. പ്രതിധ്വനിക്കൊപ്പം ബ്രൈമൂരിലെത്തി ഓണ കിറ്റ്  കൈമാറുന്നതിന്  താത്പര്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
സാഫെർ - 9995463481 ; മിഥുൻ- 9947091236 ; ദീപക് - 9846499559