- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംസ് മലയാളോത്സവം ഫിനാലെയും സോളിഡാരിറ്റി ഡിന്നറും ഈമാസം 29 ന്
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകാപരമായി നില കൊള്ളാറുള്ള സീറോ മലബാർ സൊസൈറ്റി പ്രളയം തകർത്ത കേരള ജനതയ്ക്ക് കൈത്താങ്ങാവുന്നു. ഈ മാസം 29 ന് രാത്രി എട്ടിന് ബഹ്‌റൈൻ കേരള സമാജത്തിൽ കേരളത്തിെന്റ പ്രളയദുരിതത്തിൽ ഇരയായവർക്കു നേരിട്ട് സഹായം നൽകുവാൻ 'സോളിഡാരിറ്റി ഡിന്നർ' സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റോയ്‌ജോസെഫിന്റെ നേതൃത്വത്തിൽ 3000 ത്തോളം പേർക്ക് സമൂഹ സദ്യ നടത്തും.അതിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിൽ കേരളത്തിലെ പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കുവാൻ തെന്റ ചുമൽ ഒരു ചവിട്ടു പടിയാക്കി ശ്രദ്ധേയനായ കെ.പി ജയ്‌സലിനെ സീറോമലബാർ സൊസൈറ്റി ആദരിക്കും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും പങ്കാളിത്തം ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പോൾ ഉറുവത്, വൈസ്പ്രസിഡന്റ് ചാൾസ് ആലുക്ക, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, ജനറൽ കൺവീനർ സാനി പോൾ, കോർഗ്രൂപ് ചെയർമാ
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മാതൃകാപരമായി നില കൊള്ളാറുള്ള സീറോ മലബാർ സൊസൈറ്റി പ്രളയം തകർത്ത കേരള ജനതയ്ക്ക് കൈത്താങ്ങാവുന്നു. ഈ മാസം 29 ന് രാത്രി എട്ടിന് ബഹ്‌റൈൻ കേരള സമാജത്തിൽ കേരളത്തിെന്റ പ്രളയദുരിതത്തിൽ ഇരയായവർക്കു നേരിട്ട് സഹായം നൽകുവാൻ 'സോളിഡാരിറ്റി ഡിന്നർ' സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റോയ്‌ജോസെഫിന്റെ നേതൃത്വത്തിൽ 3000 ത്തോളം പേർക്ക് സമൂഹ സദ്യ നടത്തും.അതിനോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തിൽ കേരളത്തിലെ പ്രളയ ദുരിതത്തിലകപ്പെട്ടവരെ സഹായിക്കുവാൻ തെന്റ ചുമൽ ഒരു ചവിട്ടു പടിയാക്കി ശ്രദ്ധേയനായ കെ.പി ജയ്‌സലിനെ സീറോമലബാർ സൊസൈറ്റി ആദരിക്കും. ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കും. പ്രസ്തുത ചടങ്ങിലേക്ക് ഏവരെയും പങ്കാളിത്തം ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാർത്തസമ്മേളനത്തിൽ സിംസ് പ്രസിഡന്റ് പോൾ ഉറുവത്, വൈസ്പ്രസിഡന്റ് ചാൾസ് ആലുക്ക, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, ജനറൽ കൺവീനർ സാനി പോൾ, കോർഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത് എന്നിവർ സംബന്ധിച്ചു