കൊച്ചി: ഓണസദ്യയുടെ തിരുവിതാംകൂർ പെരുമ ഇനി കൊച്ചിയിലും. ഓണ സദ്യവട്ടങ്ങളിൽ വിശേഷപ്പെട്ടതാണ് തിരുവിതാംകൂറിന്റെ രുചിഭേദങ്ങൾ. കറികളിലും, ചേരുവകളിലും, ചിട്ടവട്ടങ്ങളിലുമെല്ലാം തനിമകളും, സവിശേഷതകളും തിരുവിതാംകൂർ തിരുവോണസദ്യക്കുണ്ട്.

കൈപ്പുണ്യത്തിൽ കെങ്കേമന്മാരായ പുതുമന നമ്പൂതിരിമാരാണ് കൊച്ചിയിൽ തിരുവിതാംകൂർ ഓണസദ്യ ഒരുക്കുക.വൈറ്റിലയിലെ ഹോട്ടൽ മെർമെയ്ഡ് ആണ് തിരുവിതാംകൂറിന്റെ ഓണരുചികൾ കൊച്ചിയിൽ അവതരിപ്പിക്കുന്നത്.ഈ മാസം 19, വ്യാഴാഴ്‌ച്ച മുതൽ 23, തിങ്കൾ വരെയാണ് പരിപാടി.പാലട പ്രഥമന് പുറമെ എല്ലാ ദിവസങ്ങളിലും ഒരു രണ്ടാം പായസവുമുണ്ടാകും.പായസം ഓർഡറുകൾ പ്രത്യേകമായും സ്വീകരിക്കും.
ഹോട്ടൽ മെർമെയിഡിൽ നിന്നും നേരിട്ടോ, ഡെലിവറി പോയിന്റുകളിൽ നിന്നോ, സ്വിഗി, സൊമാറ്റോ എന്നീ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകൾ വഴിയോ തിരുവിതാംകൂർ ഓണസദ്യ ലഭ്യമാകും.തിരുവിതാംകൂർ തിരുവോണ സദ്യയുടെ ഒരുക്കങ്ങൾക്ക് വൈറ്റില ഹോട്ടൽ മെർമെയ്ഡിൽ തുടക്കമായി.

പുതുമന സുരേഷ് നമ്പൂതിരി, ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല, ഹോട്ടൽ മെർമെയ്ഡ് എംഡി ജയശങ്കർ കൃഷ്ണപിള്ള, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ടി വിനയകുമാർമാധ്യമ പ്രവർത്തക രഞ്ജിനി മേനോൻ, ഡിസ്ട്രിക്ട് ടിബി ഓഫിസർ ഡോ. ശരത് ജി റാവു എന്നിവർ ചേർന്ന് സദ്യയൊരുക്കത്തിന് തിരി തെളിച്ചു.തിരുവിതാംകൂർ തിരുവോണസദ്യ ബുക്ക് ചെയ്യാൻ 9847300123 എന്ന നമ്പറിൽ വിളിക്കാം