കോട്ടയം വടവാതൂർ ഗിരിദീപം സ്‌കൂളിലെ 93 ബാച്ചിലെ വിദ്യാർത്ഥികൾ ഇക്കൊല്ലം വ്യത്യസ്തമായി ഓണലൈനായി വെർച്വൽ ഓണാഘോഷ പരിപാടികൾ ആഘോഷിച്ചു. കോവിഡ് കാലഘട്ടത്തിൽ ആഘോഷങ്ങളും ഒത്തുചേരലുകളും പരിമിതപ്പെടുമ്പോൾ പല രാജ്യങ്ങളിലും നിന്നും ചിത്രീകരിച്ച ദൃശ്യങ്ങൾ ക്രോഡീകരിച്ച് ഒന്നിച്ചാക്കി തീർത്ത വീഡിയോയിൽ ഇരുപത്തഞ്ച് കൊല്ലത്തെ വിലപ്പെട്ട സൗഹൃദത്തിന്റെ സ്മരണകൾ അവർ ആഘോഷിച്ചു. ഓണദീപം എന്ന് പേരിട്ട ഈ വീഡിയോയിൽ ഓരോരുത്തരും പരസ്പരം ദീപം കൈമാറിയായിരുന്നു ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടത്. അദ്ധ്യാപകരുടെ ആശംസാ സന്ദേശങ്ങളും അതുപോലെ ഓണസദ്യ, വള്ളംകളി, പൂക്കളം, വടംവലി മറ്റു കലാസാംസ്‌കാരിക പരിപാടികളൊക്കെ വ്യത്യസ്തമായി അവതരിപ്പിച്ചു കൊണ്ടുള്ള അവതരണം ഹൃദ്യവും രസകരവുമാണ്. പലയിടങ്ങളിനാണെങ്കിലും ജീവിതത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു കാലത്തിന്റെ സ്മരണകളേ ചേർത്തുപിടിക്കാനുള്ള ഇവരുടെ എളിയ ശ്രമമാണ് ഈ സംരഭം. ഇത് യൂട്യൂബിൽ കാണാവുന്നതാണ്.