കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്റെ അക്ഷരനഗരിയുടെ ഓണാഘോഷം 21 ന് വെള്ളിയാഴ്‌ച്ച പോപ്പിൻസ് ഹാൾ അബ്ബാസിയയിൽ വച്ച് രാവിലെ 9.30 മുതൽ നടക്കും രാവിലെ 10.30 മണിയോടു കൂടി ചെണ്ടമേളം മാവേലി എതിരേൽപ്പോടുകൂടി ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും.

തിരുവാതിര, വഞ്ചിപ്പാട്ട് ,ചെണ്ടമേളം, അടക്കം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. കൂടാതെ വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിട്ടുണ്ട് കുവൈറ്റിലെ കോട്ടയം ജില്ലക്കാരായ എല്ലാവരെയും ഈ ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു