- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലോസ് ആഞ്ചലസിൽ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ഓണാഘോഷം 20ന്
ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ലോസ് ആഞ്ചലസിൽ സെപ്റ്റംബർ 20നു ആഘോഷിക്കുന്നു.ലൈക് വുഡ് കൺട്രി ക്ലബ് ഡ്രൈവിലെ ഹൂവെർ മിഡിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉച്ച മുതൽ വൈകുന്നേരം ഏഴു വരെയാണ് ആഘോഷപരിപാടികൾ. ഓണ സദ്യക്കുശേഷം നിരവധി സാംസ്‌കാരിക പ
ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സംയുക്തമായി ലോസ് ആഞ്ചലസിൽ സെപ്റ്റംബർ 20നു ആഘോഷിക്കുന്നു.
ലൈക് വുഡ് കൺട്രി ക്ലബ് ഡ്രൈവിലെ ഹൂവെർ മിഡിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉച്ച മുതൽ വൈകുന്നേരം ഏഴു വരെയാണ് ആഘോഷപരിപാടികൾ. ഓണ സദ്യക്കുശേഷം നിരവധി സാംസ്‌കാരിക പരിപാടികളും തിരുവാതിര, കൈകൊട്ടിക്കളി, പുലികളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്‌കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടികൾ വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേര ണമെന്ന് ഓം പ്രസിഡന്റ് രമ നായരും ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി, ബാലൻ പണിക്കർ എന്നിവരും അഭ്യർത്ഥിച്ചു.
വിവരങ്ങൾക്ക് www.ohmcalifornia.org സന്ദർശിക്കുക.
റിപ്പോർട്ട്; സന്ധ്യ പ്രസാദ്
Next Story



