ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ഓണാഘാഷം 2016 സെപ്റ്റംബർ 24 ശനിയാഴ്ച നടത്തും.

ഈസ്‌റ് ബ്രോൺസ്വിക്കിലുള്ള പ്രശസ്തമായ ഈസ്‌റ് ബ്രോൺസ്വിക്ക് പെർഫോമിങ് ആർട്‌സ് സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് ഉച്ചക്ക് 12 മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷങ്ങളിൽ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരുപങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്,

കാൻജ് മാസ്റ്റർ പീസ് അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികൾ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്,

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളിൽ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാർ പങ്കെടുക്കുന്നു, ശേഷം സ്റ്റാർ എന്റെർറ്റൈന്മെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന ' ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ ' എന്ന മെഗാ ഷോ അരങ്ങേറും.

മലയാളത്തിന്റെ അഭിനയ ചക്രവർത്തി ദി ലെജൻഡ് പത്മശ്രീ ഭരത് മോഹൻലാൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച് അനശ്വരമാക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തുടങ്ങി രാജാവിന്റെ മകൻ, താളവട്ടം, സർവകലാശാല, ഇരുപതാം നൂറ്റാണ്ട്, ചിത്രം, കമലദളം, കിരീടം, ദേവാസുരം, സ്പടികം,നരസിംഹം തുടങ്ങി പുലിമുരുകൻ വരെ എത്തി നിൽക്കുന്ന ലാലേട്ടൻ മലയാളിയ്ക് സമ്മാനിച്ച ഗുഹാതുരത്വമുണർത്തുന്ന ക്ലാസ്സിക് സിനിമകളിലെ സംഗീതവും നൃത്തവും തമാശകളും കോർത്തിണക്കി അവതരിപ്പിക്കുന്ന മുഴുനീള എന്റെർറ്റൈന്മെന്റ് മലയാളത്തിന്റെ സ്വന്തം ഗായകൻ എം ജി ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നർത്തകിയുമായ രമ്യ നമ്പീശനും, ചുരുങ്ങിയ കാലം കൊണ്ട് മലയാളിയെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച് ഹാസ്യകലയ്ക് പുതിയ മുഖം നല്കി മലയാള മനസ്സിൽ ചിരകാല പ്രതിഷ്ഠ നേടിയ രമേഷ് പിഷാരടിയും, കർണാട്ടിക് ക്ലാസ്സിക്കുകളും ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും കൂടാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ച പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേർന്ന് അനശ്വരമാക്കുന്നു.

മോഹൻലാൽ എന്ന മഹാ പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ ന്യൂ ജേഴ്സി മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാൻ സ്റ്റാർ എന്റെർറ്റൈന്മെന്റും ആൽബെർട്ട ലിമിറ്റഡും ചേർന്ന് അവതരിപ്പിക്കുന്ന ' ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ ' എന്ന മെഗാ ഷോ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ഓണാഘോഷത്തിനു മാറ്റ് കൂട്ടും.

ഇതിനോടനുബന്ധിച്ച് ജൂലായ് 23 ശനിയാഴ്ച സെഡർ ഹിൽ പ്രെപ് സ്‌കൂളിൽ വച്ച് കാൻജ് പ്രസിഡന്റ് അലക്‌സ് മാത്യു ഓണം കൺവീനർ അജിത് ഹരിഹരൻ,കോ കൺവീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്,ജെയിംസ് ജോർജ്, ബസന്ത്,നീനാ ഫിലിപ്പ് ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓണം പ്രോഗ്രാം ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങിൽ ദിലീപ് വർഗീസ്, , അനിയൻ ജോർജ്, സുനിൽ ട്രൈ സ്റ്റാർ,രാജു പള്ളത്ത്, മധു രാജൻ, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്,ഫോമാ റീജിണൽ വൈസ് പ്രസിഡന്റ് സാബു സ്‌കറിയ,മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി തുടങ്ങിയ അനേകം പ്രമുഖർ ചടങ്ങിൽ ടിക്കറ്റുകൾ ഏറ്റുവാങ്ങി ഔപചാരികമായി ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കാൻജ് ട്രസറ്റടി ബോർഡ് മെമ്പർ ജിബി തോമസ്,സോമൻ ജോൺ, ആനി ജോർജ്, മാലിനി നായർ, ജോസ് വിളയിൽ, സ്മിത മനോജ്,ജയൻ എം ജോസഫ്, കെ എസ് എൻ ജെ പ്രസിഡന്റ് ബോബി തോമസ്, ഹരി കുമാർ രാജൻ, ജോൺ, ആനി ലിബു, ഷീല ശ്രീകുമാർ, അലക്‌സ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

കൺവീനേഴ്‌സ് നോടൊപ്പം പ്രസിഡന്റ്, എക്സ്സ് ഒഫീഷ്യൽ റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ് സെക്രട്ടറി ജയൻ എം ജോസഫ്, ട്രഷറർജോൺ വർഗീസ്, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, രാജു കുന്നത്ത്, അബ്ദുള്ള സൈദ്, ജെസ്സിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവർ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈവർഷത്തെ ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്.

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ് ലഭിക്കുന്നതിന് കാൻജ് ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കിൽ വെബ്‌സൈറ്റ് www.kanj.org സന്ദർശിക്കണമെന്ന് ട്രഷറർ ജോൺ വർഗീസ് നിർദേശിച്ചു.

ഏഷ്യാനെറ്റ്, പ്രവാസി ചാനൽ,കൈരളി ടിവി, അശ്വമേധം ന്യൂസ്, സംഗമം ന്യൂസ്,കേരളം ന്യൂസ് ലൈവ്, ജോൺ മാർട്ടിൻ പ്രൊഡക്ഷൻസ് തുടങ്ങിയ മാദ്ധ്യമ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.