ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ഡാളസ്‌ഫോർട്ട് വർത്ത് മെട്രോപ്ലെക്‌സിലെ മലയാളി സമൂഹം സെപ്റ്റംബർ 17നു (ശനി) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിക്കുന്നു.

കൊപ്പേൽ സെന്റ് അൽഫോൻസ ദേവാലയ ഓഡിറ്റോറിയത്തിൽ (200 S. Heatrz Rd, Coppell, Texas) രാവിലെ 11 മുതലാണ് ആഘോഷപരിപാടികൾ. ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശം നല്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ജാതി മത ഭേദമെന്യേ ഡാളസിലെ പ്രവാസിസമൂഹത്തിനൊപ്പം ഓണം ആഘോഷിക്കുന്ന കേരള അസോസിയേഷൻ കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികളെ എഡ്യൂക്കേഷൻ അവാർഡു നൽകി ആദരിക്കും. കൂടാതെ പൂക്കളവും വാദ്യമേളവും ഓണസദ്യയും മറ്റു കലാപരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ഏവരെയും ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ജോണി സെബാസ്റ്റ്യൻ 972 375 2232, റോയ് കൊടുവത്ത് (സെക്രട്ടറി) 9725697165.